'രാജമൗലി ഇന്ത്യയുടെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൈകാതെ ആഗോള സിനിമയിലേക്ക് എത്തും'; രാം ചരണ്‍

ചിത്രത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍
രാം ചരണും രാജമൗലിയും ആർആർആർ സെറ്റിൽ, രാം ചരൺ/ ചിത്രം; ഫെയ്സ്ബുക്ക്
രാം ചരണും രാജമൗലിയും ആർആർആർ സെറ്റിൽ, രാം ചരൺ/ ചിത്രം; ഫെയ്സ്ബുക്ക്

സ്എസ് രാജമൗലി സംവിധാനം ചെയ്ത് ആര്‍ആര്‍ആര്‍ ലോകസിനിമയ്ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരനേട്ടം ചിത്രത്തെ ലോകമെമ്പാടും പ്രശസ്തമാക്കി. ചിത്രത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. 

ഓസ്‌കര്‍ പുരസ്‌കാരചടങ്ങിന് മുന്നോടിയായി നടന്‍ രാം ചരണ്‍ യുഎസില്‍ ഉണ്ട്. ഇപ്പോള്‍ രാജമൗലിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇന്ത്യയുടെ സ്റ്റീവന്‍ സ്പില്‍ബര്‍ഗാണ് രാജമൗലി എന്നാണ് താരം പറഞ്ഞത്. ഗുഡ് മോണിങ് അമേരിക്ക 3യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. 

ആര്‍ആര്‍ആറിനെക്കുറിച്ചുള്ള ചോദ്യത്തില്‍ താരത്തിന്റെ മറുപടി ഇങ്ങനെ. എന്റെ സംവിധായകന്‍ രാജമൗലിയുടെ മികച്ച എഴുത്തുകളില്‍ ഒന്നാണ് ഇത്. ഇന്ത്യയുടെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. അടുത്ത ചിത്രത്തിലൂടെ വൈകാതെ അദ്ദേഹം ആഗോള സിനിമയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. - താരം പറഞ്ഞു. 

രാം ചരണിനേയും ജൂനിയര്‍ എന്‍ടിആറിനേയും പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കറിന്റെ ബെസ്റ്റ് ഒറിജിനല്‍ സോങ് നോമിനേഷനിലുണ്ട്. ഓസ്‌കറില്‍ പങ്കെടുക്കാതെ ജൂനിയര്‍ എന്‍ടിആറും രാജമൗലിയും വൈകാതെ യുഎസില്‍ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com