'കൂടുതൽ അഭ്യാസം വേണ്ട, രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ്'; മറുപടിയുമായി സ്വാസിക‌

കളരി പരിശീലിക്കുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു
സ്വാസിക‌/ ചിത്രം ഇൻസ്റ്റ​ഗ്രാം
സ്വാസിക‌/ ചിത്രം ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് സ്വാസിക. സിനിമയിലും ടെലിവിഷൻ രം​ഗത്തും താരം തിളങ്ങിനിൽക്കുകയാണ്. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്നെ ആക്ഷേപിച്ചുകൊണ്ടുള്ള ഒരു കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

കളരി പരിശീലിക്കുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ വലിയ കളരി ആരാധികയാണെന്നും പഠിക്കണമെന്ന് ഒരുപാട് നാളായി ആ​ഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ഇതിനു താഴെയാണ് പരിഹാസ കമന്റ് എത്തിയത്. കൂടുതൽ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം.- എന്നായിരുന്നു ഒരാളുടെ കമന്റ്. 

വൈകാതെ മറുപടിയുമായി താരം എത്തി. ” വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ താൻ തയ്യാറാണ് ” എന്നായിരുന്നു. കളരി ചുവടുകൾ വെക്കുന്നതിനൊപ്പം ചുരിക വീശുന്നതും വിഡിയോയിലുണ്ട്. ഇതിനെ വിമർശിച്ചും ചിലരെത്തി. ചുവട് ഉറച്ചിട്ടില്ലെന്നും ചുരിക വീശരുത് എന്നുമാണ് കമന്റ്. സൂക്ഷിച്ച് ചെയ്യണം എന്നു പറയുന്നവരുമുണ്ട്. 

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. റോഷന്‍ മാത്യുവും സ്വാസിക വിജയിയും അലൻസിയറും ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER