'സിനിമ വിനോദത്തിന് അല്ലാതെ ലോകരക്ഷയ്‌ക്കല്ല', ബോയ്‌കോട്ട് ബോളിവുഡ് അടിസ്ഥാനരഹിതം, വിമർശിച്ച് രൺബീർ 

സിനിമകൾ വിനോദത്തിന് വേണ്ടിയാണ് അല്ലാതെ ലോകരക്ഷയ്‌ക്ക് വേണ്ടിയല്ലെന്ന് ക്യാപംയിനെ വിമർശിച്ച് രൺബീർ
രൺബീർ കപൂർ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
രൺബീർ കപൂർ/ ചിത്രം ഇൻസ്റ്റാ​ഗ്രാം

കൊൽക്കത്ത: സമൂഹമാധ്യമങ്ങളിലെ ബോളിവുഡ്  ബോയ്‌കോട്ട് ക്യാംപയിനുകൾ അടിസ്ഥാനരഹിതമാണെന്ന് നടൻ രൺബീർ കപൂർ. സിനിമകൾ വിനോദത്തിന് വേണ്ടിയാണ് അല്ലാതെ ലോകരക്ഷയ്‌ക്ക് വേണ്ടിയല്ലെന്ന് ക്യാപംയിനെ വിമർശിച്ച് രൺബീർ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'തു ജൂതി മെയ്‌ൻ മക്കാറി'ന്റെ പ്രമോഷൻ ഭാ​ഗമായി നൽകിയ ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം.

കൊവിഡിന് ശേഷം കുറേ നെഗറ്റീവ് കാര്യങ്ങൾ പരക്കുന്നുണ്ട്. സിനിമകൾ വിനോദത്തിന് വേണ്ടിയാണ് നിർമിക്കുന്നത്, ഞങ്ങൾ ലോകരക്ഷയല്ല ഉദ്ദേശിക്കുന്നത്. ജനങ്ങൾ സിനിമ കാണാൻ തിയേറ്ററുകളിൽ വരുന്നത് അവരുടെ കുറച്ച് നല്ല സമയം ചെലവഴിക്കാൻ വേണ്ടി മാത്രമാണെന്ന് രൺബീർ പറഞ്ഞു.

ഷാരൂഖ് ഖാൻ നായകനായ പത്താന്റെ വിജയം സിനിമ വ്യവസായത്തിന് ആവശ്യമായിരുന്നു. ചിത്രം വിജയിച്ചതിൽ വളരെ സന്തോഷമുണ്ട്. ചിത്രത്തിന്റെ എല്ലാ വിജയവും ഷാരൂഖ് ഖാന് അർഹതപ്പെട്ടതാണ്. ഒരു നടനെന്ന നിലയിൽ അദ്ദേഹം സിനിമ വ്യവസായത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് എട്ടിനാണ് തു ജൂതി മെയ്‌ൻ മക്കാർ തിയേറ്ററുകളിൽ എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com