വെറും രണ്ട് മാസം, വിമർശകരുടെ വായടപ്പിച്ച് നിവിൻ പോളി; തടി കുറച്ച് പുതിയ ലുക്കിൽ താരം, ചിത്രങ്ങൾ 

വിമർശകരുടെയെല്ലാം വായടപ്പിച്ച് കിടിലൻ ട്രാൻസ്ഫർമേഷൻ നടത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി.  അജു വർ​ഗ്​ഗീസ് അടക്കമുള്ളവർ താരത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

നടൻ നിവിൻ പോളി ശരീരഭാരം കൂട്ടിയതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം ചർച്ച നടന്നിരുന്നു. സിനിമയ്ക്കായാണ് താരം തടി വച്ചതെങ്കിലും ബോഡി ഷെയിമിങ്ങടക്കം നേരിടേണ്ടിവന്നിരുന്നു താരത്തിന്. നിവിന്റെ കരിയർ അവസാനിക്കും എന്നുപോലും വിലയിരുത്തലുകളുണ്ടായി. എന്നാലിതാ വിമർശകരുടെയെല്ലാം വായടപ്പിച്ച് കിടിലൻ ട്രാൻസ്ഫർമേഷൻ നടത്തിയിരിക്കുകയാണ് താരം. വെറും രണ്ട് മാസം കൊണ്ടാണ് താരം വണ്ണം കുറച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന നിവിൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ തിരിച്ചെത്തിയത്. നടൻ അജു വർ​ഗ്​ഗീസ് അടക്കമുള്ളവർ താരത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ മേക്കോവർ എന്നാണ് റിപ്പോർട്ടുകൾ. 

യേഴു കടൽ യേഴു മലൈ എന്ന റാമിന്റെ തമിഴ് ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ നിവിൻ പോളി ചിത്രം. വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം, ഹനീഫ് അദേനിയുടെ സിനിമ എന്നിവയാണ് പുതിയ പ്രൊജക്ടുകൾ. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം ദളപതി 67ലും നിവിൻ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER