കെജിഎഫിന്റെ മൂന്നാം ഭാ​ഗം വരുന്നു... റോക്കിയുടെ പിറന്നാൾ ദിനത്തിൽ പുതിയ അപ്ഡേഷൻ

2025 ഓടെ ചിത്രത്തിന്റെ മൂന്നാം ഭാ​ഗം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കെജിഎഫിന്റെ മൂന്നാം ഭാ​ഗം വരുന്നു
കെജിഎഫിന്റെ മൂന്നാം ഭാ​ഗം വരുന്നു

കന്നഡ സിനിമയുടെ ജാതകം തിരിത്തിക്കുറിച്ച കെജിഎഫ് പരമ്പരയുടെ മൂന്നാം ഭാ​ഗം ഉടൻ വരുമെന്ന് സൂചന നൽകി അണിയറപ്രവർത്തകർ. കെഎഫ്ജി നായകൻ റോക്കിംഗ് സ്റ്റാർ യഷിൻ്റെ 37-ാം പിറന്നാൾ ദിനത്തിലാണ് ചിത്രം സംബന്ധിച്ച പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്.

2025 ഓടെ ചിത്രത്തിന്റെ മൂന്നാം ഭാ​ഗം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ നിലവിൽ പ്രഭാസ് നായകനാകുന്ന ബി​ഗ് ബജറ്റ് ചിത്രം സലാറിന്റെ തിരക്കിലാണ്. സെപ്റ്റംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കും ഇതിന് ശേഷമായിരിക്കും കെജിഎഫ് മൂന്നാം ഭാ​ഗം ആരംഭിക്കുക. 

കെജിഎഫ് നാല്, അഞ്ച് ഭാ​ഗങ്ങൾക്ക് ശേഷം നായകൻ യഷിനെ മാറ്റി മറ്റൊരു നടനെ കേന്ദ്ര കഥാപാത്രമാക്കാനും ആലോചിക്കുന്നണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ് ചിത്രം ജെയിംസ് ബോണ്ട് സീരിസിന് സമാനമായി നടന്മാർ മാറിയാലും സിനിമ സാധ്യമാകുമെന്ന കണക്കൂട്ടിലിലാണ് അണിയറപ്രവർത്തകർ.

2018 ലാണ് കെജിഎഫ് ഒന്നാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിന്നീട് 2022ൽ രണ്ടാം ഭാ​ഗവും. 1000 കോടി ക്ലബിൽ എത്തിയ ചിത്രമാണ് കെജിഎഫ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com