ആ ശബ്ദത്തിന് ഒന്നും സംഭവിച്ചിട്ടില്ല; എംജി ശ്രീകുമാറിനെ ചേർത്തുപിടിച്ച് ഔസേപ്പച്ചൻ; വിഡിയോ

തന്റെ ആദ്യ സം​ഗീത സംവിധായകനൊപ്പം കൈകോർക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു
എംജി ശ്രീകുമാറും ഔസേപ്പച്ചനും/ വിഡിയോ സ്ക്രീൻഷോട്ട്, എംജി ശ്രീകുമാർ/ ചിത്രം; ഫെയ്സ്ബുക്ക്
എംജി ശ്രീകുമാറും ഔസേപ്പച്ചനും/ വിഡിയോ സ്ക്രീൻഷോട്ട്, എംജി ശ്രീകുമാർ/ ചിത്രം; ഫെയ്സ്ബുക്ക്

സം​ഗീത പ്രേമികളുടെ ഇഷ്ടജോഡിയാണ് ഔസേപ്പച്ചനും എംജി ശ്രീകുമാറും. ഇരുവരും ഒന്നിച്ചപ്പോൾ നിരവധി ഹിറ്റ് ​ഗാനങ്ങളാണ് പിറന്നത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. നവാഗത സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഔസേപ്പച്ചനും എംജി ശ്രീകുമാറും ഒന്നിക്കുന്നത്. പാട്ടിന്റെ റെക്കോർഡിങ് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രീകുമാർ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

 സ്റ്റുഡിയോയിൽ നിന്നുള്ള ലൈവ് വിഡിയോ ആണ് എംജി ശ്രീകുമാർ പോസ്റ്റ് ചെയ്തത്. തന്റെ ആദ്യ സം​ഗീത സംവിധായകനൊപ്പം കൈകോർക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു. ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ‘പ്രണാമം’ എന്ന ചിത്രത്തിലൂടെയാണ് താൻ പിന്നണി ഗാനശാഖയിൽ ഹരിശ്രീ കുറിച്ചത് എന്നാണ് ശ്രീകുമാർ പറയുന്നത്. അതിനു ശേഷം അദ്ദേഹം തനിക്ക് ഒരുപാട് ഗാനങ്ങൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എംജി ശ്രീകുമാറിനെക്കുറിച്ച് ഔസേപ്പച്ചൻ വാചാലനായി. ഈ ​ഗാനം പാടാൻ ഹൃദയംകൊണ്ടു പാടുന്ന ഒരു ​ഗായകനെയാണ് വേണ്ടിയിരുന്നത്. തന്റെ ഒരുപാട് ​ഗാനങ്ങൾ പാടിയിട്ടുള്ള എംജി ശ്രീകുമാറിലേക്ക് എത്തിയത് അങ്ങനെയാണെന്നും ഔസേപ്പച്ചൻ പറയുന്നു. പാട്ടുലോകത്തിൽ മൂന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ആ ശബ്ദത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ഔസേപ്പച്ചൻ പറഞ്ഞു. 

റെക്കോർഡിങ് പൂർത്തിയാക്കിയ ​ഗാനത്തിന്റെ രണ്ട് വരി ആരാധകർക്കായി എംജി ശ്രീകുമാർ പങ്കുവച്ചു. ചിത്രത്തിലെ പ്രധാന ഭാഗത്തു വരുന്ന യുഗ്മഗാനമാണിത്. ശ്രീകുമാറിനൊപ്പം സുജാത മോഹനാണ് ​ഗാനം ആലപിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com