ആര്യൻ ഖാൻ പാക് നടിയുമായി പ്രണയത്തിൽ? വ്യക്തമാക്കി താരം

ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
സാദിയ ഖാൻ, ആര്യൻ ഖാനൊപ്പം സാദിയ/ ചിത്രം; ഇൻസ്റ്റ​ഗ്രാം
സാദിയ ഖാൻ, ആര്യൻ ഖാനൊപ്പം സാദിയ/ ചിത്രം; ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അച്ഛനെപ്പോലെ നായകനായിട്ടല്ല, സംവിധായകനായാണ് ഷാരുഖ് ബോളിവുഡിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നത്. എന്നാൽ കുറച്ചു ദിവസങ്ങളായി ചർച്ചയാവുന്നത്  ആര്യന്റെ ഡേറ്റിങ് ലൈഫിനെക്കുറിച്ചാണ്. പാകിസ്താൻ നടി സാദിയ ഖാനുമായി താരപുത്രൻ പ്രണയത്തിലാണ് എന്നാണ് വാർത്തകൾ. 

ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുബായിൽ നടന്ന പാര്‍ട്ടിയിലാണ്  ആര്യനും സാദിയയും ഒരുമിച്ച് പോസ് ചെയ്തത്. ആര്യൻ മെറൂൺ ടീഷര്‍ട്ടും നീല ഡെനിമും വെള്ള ജാക്കറ്റുമാണ്  ചിത്രത്തില്‍ ധരിച്ചിരുന്നത്. ബ്ലാക്ക് ഡ്രസ്സിലായിരുന്നു സാദിയ. ഈ ചിത്രം സാദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയതോടെയാണ് അഭ്യൂഹങ്ങളും പരന്നത്. 

ഇപ്പോൾ ​ഇതിൽ പ്രതികരണവുമായി സാദിയ ഖാൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് പാക് നടിയുടെ പ്രതികരണം. തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് താനും ആര്യനും ഡേറ്റിംഗിലാണെന്ന വാര്‍ത്തയെന്ന് ഇവര്‍ പറയുന്നു. നല്ല രീതിയില്‍ പെരുമാറുന്ന വളരെ സ്വീറ്റായ വ്യക്തിത്വമാണ് ആര്യനെന്നും പാക് നടി പറഞ്ഞു. 

അതിനിടെ നടി നോറ ഫത്തേഹിയുമായി ആര്യൻ ഡേറ്റിങ്ങിലാണെന്ന് വാർത്തകളുണ്ട്. ആര്യനും നോറയും ഒന്നിച്ച് ദുബായിൽ ഉണ്ടായിരുന്നു എന്നതാണ് പുതിയ കഥകള്‍ക്ക് വഴിവച്ചത്. ദുബായിൽ നിന്നുള്ള ആര്യന്‍റെയും നോറയുടെയും അവധിക്കാല ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ നേരത്തെ വൈറലായിരുന്നു. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com