

ജീപ്പിന്റെ മുൻസീറ്റിൽ മൈക്കിൽ അനൗൺസ് ചെയ്ത് കൊണ്ട് കല്യാണി, 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കല്യാണി പ്രിയദർശനെ നായികയാക്കി മനു സി.കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ടോവിനോയും കീർത്തി സുരേഷുമാണ് സമൂഹമാധ്യമത്തിലൂടെ റിലീസ് ചെയ്തത്.
ഫുട്ബോളിനെ സ്നേഹിക്കുന്ന മലബാറിൽ നിന്നുള്ള ഒരു സ്ത്രീ കമന്റേറ്ററായാണ് കല്യാണി എത്തുന്നത്. മലപ്പുറം, കൊച്ചി എന്നിവടങ്ങളിൽ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.
സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates