അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡ് ആവേശമായി; ടൂവീലർ ലൈസൻസ് എടുത്ത് മഞ്ജു വാര്യർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2023 01:15 PM |
Last Updated: 16th January 2023 01:15 PM | A+A A- |

മഞ്ജു വാര്യർ അജിത്തിനൊപ്പമുള്ള യാത്രയ്ക്കിടെ/ ചിത്രം; ഫെയ്സ്ബുക്ക്
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. തുനിവ് ഷൂട്ടിങ്ങിനിടെ നടൻ അജിത് കുമാറിനൊപ്പം ബൈക്ക് റൈഡ് പോയത് വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ ബൈക്ക് ഓടിക്കാനുള്ള ആഗ്രഹം താരം അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അതിന്റെ ആദ്യ പടിയായി ടൂവീലർ ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് താരം.
എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്. ഫോർ വിലർ ലൈസൻസ് മഞ്ജു നേരത്തെ എടുത്തിട്ടുണ്ട്. പല പരിപാടികളിലും ഒറ്റയ്ക്ക് കാർ ഓടിച്ചാണ് താരം എത്താറുള്ളത്.
അജിത്ത് നായകനായി എത്തിയ തുനിവാണ് താരത്തിന്റേതായി പുറത്തിറങ്ങി ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ആക്ഷൻ റോളിലാണ് മഞ്ജു എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മഞ്ജുവിന് യാത്രകളോടുള്ള താൽപ്പര്യം മനസിലാക്കിയ അജിത്ത് തന്റെ ടൂവിലർ റൈഡിൽ ഒപ്പം ചേരുകയായിരുന്നു. യാത്രയിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം മഞ്ജു പങ്കുവച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ