"വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു"; സൗമ്യക്കൊപ്പമുള്ള ചിത്രവുമായി രമേഷ് പിഷാരടി 

വിവാഹവാർഷികം പ്രമാണിച്ച് ഭാര്യ സൗമ്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി
രമേഷ് പിഷാരടിയും സൗമ്യയും/ ചിത്രം: ഇൻസ്റ്റ​ഗ്രാം
രമേഷ് പിഷാരടിയും സൗമ്യയും/ ചിത്രം: ഇൻസ്റ്റ​ഗ്രാം

ബി​ഗ്സ്ക്രീനിലും, മിനിസ്ക്രീനിലും, സ്റ്റേജിലുമെല്ലാം മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും അവയുടെ ക്യാപ്ഷനുമെല്ലാം ശ്രദ്ധനേടാറുണ്ട്. ഇന്നിതാ വിവാഹവാർഷികം പ്രമാണിച്ച് ഭാര്യ സൗമ്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി. 

"വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹ വാർഷികം" എന്നാണ് ചിത്രത്തോടൊപ്പം പിഷാരടി കുറിച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും നടന് ഇൻസ്റ്റഹ​ഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ആശംസകൾ കുറിച്ചിട്ടുണ്ട്. ജ്യോത്സന, ഗീതു മോഹൻദാസ്, ആര്യ, ശ്വേത മേനോൻ, വിധു പ്രതാപ് തുടങ്ങി നിരവധിപ്പേരാണ് ഇരുവർക്കും ആശംസ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com