'ആരോടും നന്ദി പറയാനില്ല'; ഇത് വെറൈറ്റി ആശയം, മുകുന്ദൻ ഉണ്ണിയ്ക്ക് കയ്യടിച്ച് ശീലു അബ്രഹാം

സിനിമയുടെ തുടക്കത്തിൽ  "ആരോടും നന്ദി പറയാനില്ല ' എന്നു എഴുതി കാണിച്ചതിനെ പ്രശംസിച്ചുകൊണ്ടാണ് ശീലു എത്തിയത്
ശീലു അബ്രഹാം/ ചിത്രം; ഫെയ്സ്ബുക്ക്, മുകുന്ദൻ ഉണ്ണിയിൽ വിനീത് ശ്രീനിവാസൻ
ശീലു അബ്രഹാം/ ചിത്രം; ഫെയ്സ്ബുക്ക്, മുകുന്ദൻ ഉണ്ണിയിൽ വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്. ഒടിടി റിലീസ് ചെയ്തതിനു പിന്നാലെ ചിത്രത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങൾ മുതൽ പേരുകൾ എഴുതിക്കാട്ടുന്നതുവരെ ചർച്ചയാണ്. കൂടാതെ നടൻ ഇടവേള ബാബു ചിത്രത്തിനെതിരെ രം​ഗത്തെത്തിയതും വിവാദമായിരിക്കുകയാണ്. അതിനിടെ ചിത്രത്തെക്കുറിച്ചുള്ള നടി ശീലു അബ്രഹാമിനന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

സിനിമയുടെ തുടക്കത്തിൽ  "ആരോടും നന്ദി പറയാനില്ല ' എന്നു എഴുതി കാണിച്ചതിനെ പ്രശംസിച്ചുകൊണ്ടാണ് ശീലു എത്തിയത്. വെറൈറ്റി ആശയമാണ് എന്നാണ് ഇവർ കുറിച്ചത്. 

"മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്" കണ്ടു. സിനിമയുടെ തുടക്കത്തിൽ തന്നെ "ആരോടും നന്ദി പറയാനില്ല ' എന്ന് എഴുതി കാണിച്ചത്  ഒരു  വെറൈറ്റി ആശയമായി തോന്നി.. ഇങ്ങനെയൊരു  വ്യത്യസ്തത കൊണ്ട് വരാൻ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദൻ ഉണ്ണിയുടെ അണിയറ പ്രവർത്തകർക്ക് എന്റെ കൈയ്യടികൾ!.- ശീലു അബ്രഹാം കുറിച്ചു. 

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്തത്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. തിയറ്ററിൽ മികച്ച വിജയമായതിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. വിനീതിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ചിത്രം ഹോട്സ്റ്റാറിൽ എത്തിയതിനു പിന്നാലെയാണ് വീണ്ടും ചർച്ചയായത്. എന്നാൽ ചിത്രം നെ​ഗറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് ഇടവേള ബാബു വിമർശനം ഉന്നയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com