'അടൂര്‍ജി കൂളായി ഒഴിയുക, ഒപ്പം ആത്മസുഹൃത്തിന്റെ മകനെയും കൂടെക്കൂട്ടുക'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 04:31 PM  |  

Last Updated: 18th January 2023 04:31 PM  |   A+A-   |  

adoor

അടൂര്‍ ഗോപാലകൃഷ്ണന്‍/ഫയല്‍

 

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥി സമരം അവസാനിപ്പിക്കാന്‍ ആകെ വേണ്ടത് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനം ഒഴിയുകയാണെന്ന് നടന്‍ ജോയ് മാത്യു. അടൂര്‍ ഒഴിയുന്നതിനൊപ്പം ഡയറക്ടര്‍ ശങ്കര്‍ മോഹനെയും കൂടെക്കൂട്ടണമെന്ന് ജോയ് മാത്യൂ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ജോയ് മാത്യുവിന്റെ കുറിപ്പ്:

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ആകെ ചെയ്യേണ്ടത്

മലയാള സിനിമയുടെ അഭിമാനമായ അടൂർജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസ്സിലാക്കി കൂളായി സ്ഥാനം ഒഴിഞ്ഞേക്കുക.

കൂടെ തന്റെ ആത്മസുഹൃത്തിന്റെ മകനും ഫിലിം ഫെസ്റ്റിവൽ ജീവി മാത്രവുമായ ശങ്കർ മോഹനെയും കൂട്ടിക്കൊണ്ട് പോവുക -നല്ല പടം പിടിച്ചു

വീണ്ടും പ്രശസ്തനാകുക .

വിദ്യാർത്ഥികളോട് പറയാനുള്ളത് :

പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത്പച്ച സർക്കാർ

അടൂരിനെയോ അദ്ദേഹത്തിന്റെ അടരായ ചന്ദ്രമോഹൻ ദേഹത്തെയോ പുറത്താക്കുമെന്ന

സ്വപ്നം കാണുകയേ വേണ്ട.

എന്തുതന്നെയായാലും ഞാൻ വിദ്യാർഥികളോടൊപ്പമാണ്

#solidarity

വാലിന്റെ തുമ്പ് :

പണ്ട് "മുഖാമുഖം "എന്ന അടൂരിന്റെ മികച്ച ഒരു സിനിമയെ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറഞ്ഞു നഖശിഖാന്തം എതിർത്തവരാണ് ഈ ഇടത് പച്ചം എന്നോർക്കുമ്പോൾ ചിരിയല്ല കരച്ചിലാണ് വരുന്നത്

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ഭോഷ്‌ക്'; പിന്തുണച്ച് എംഎ ബേബി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ