അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയൻ

വേദിയിൽ എത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ കടന്നു പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു
അപർണയുടെ തോളിൽ കയ്യിടാൻ ശ്രമിക്കുന്ന വിദ്യാർത്ഥി/ വിഡിയോ സ്ക്രീൻഷോട്ട്
അപർണയുടെ തോളിൽ കയ്യിടാൻ ശ്രമിക്കുന്ന വിദ്യാർത്ഥി/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

എറണാകുളം ഗവ. ലോ കോളജിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോൾ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് എറണാകുളം ഗവ. ലോ കോളജ് യൂണിയൻ. നടിക്കെതിരെ വിദ്യാർത്ഥിയുടെ ഭാഗത്തു നിന്നുണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

എറണാകുളം ഗവ. ലോ കോളേജിൽനടന്ന യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.- ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപർണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയൻ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയിൽ എത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ കടന്നു പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു. ഇതിൽ താരം അതൃപ്തി വ്യക്തമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണവുമായി എത്തി. സംഭവത്തിന്റെ വിഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajinikanth
Rajinikanth, Tamannah
Bhagyaraj, Rajinikanth, Bharathiraja
Mahesh Mathew, Mammootty
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com