'എനിക്ക് വീട്ടിൽ തിരിച്ചു വരണ്ട, ആരെയും കാണണ്ട, ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല'; രഞ്ജിനി ഹരിദാസ്

40 വയസിൽ എത്തിനിൽക്കുന്നതിനാൽ താൻ മിഡ്ലൈഫ് ക്രൈസിസിലാണ് എന്നാണ് രഞ്ജിനി പറയുന്നത്
രഞ്ജിനി ഹരിദാസ്/ ചിത്രം; ഫെയ്സ്ബുക്ക്
രഞ്ജിനി ഹരിദാസ്/ ചിത്രം; ഫെയ്സ്ബുക്ക്

ന്റെ മാനസീകാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. തനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ പറ്റുന്നില്ലെന്നും അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നുമാണ് രഞ്ജിനി പറയുന്നത്. കഴിഞ്ഞ ആറുമാസമായാണ് ഇത്തരം മാറ്റങ്ങൾ താരത്തിന്റെ ജീവിതത്തിലുണ്ടായത്. 40 വയസിൽ എത്തിനിൽക്കുന്നതിനാൽ താൻ മിഡ്ലൈഫ് ക്രൈസിസിലാണ് എന്നാണ് രഞ്ജിനി പറയുന്നത്. 

പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുളള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടിൽ തിരിച്ചു വരണ്ട. എപ്പോഴും യാത്രകൾ ചെയ്യണം. അറിയുന്ന ആൾക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ അറിയില്ല.- രഞ്ജിനി പറഞ്ഞു. 

താൻ ഇതിനേക്കുറിച്ച് ​ഗവേഷണം നടത്തിയപ്പോഴാണ് ഒന്നുകിൽ വിഷാദം. അല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാൻ കുറേ വായിച്ചപ്പോൾ മിഡ് ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ഡിപ്രഷനേക്കാൾ ഭേദമാണ് ഇത്. കാരണം കുറച്ചു വർഷം കഴിയുമ്പോൾ മാറുമല്ലോ.- താരം പറഞ്ഞു. ജീവിതത്തിൽ ഞാൻ ഒന്നും അച്ചീവ് ചെയ്തിട്ടില്ലെന്നാണ് തോന്നുന്നതെന്നും എന്നാൽ അതൊരു മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നുണ്ട്. ഞാൻ വളരെ അനു​ഗ്രഹിക്കപ്പെട്ട ആളാണ്. എന്നാൽ എനിക്ക് അതൊന്നും കാണാൻ പറ്റുന്നില്ല. 2023 കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com