'ഹോളിവുഡ്ഡില്‍ ഒരു കൈ നോക്കുന്നോ?'; രാജമൗലിയോട് കാമറൂൺ; വിഡിയോ

ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ആ​ഗ്രഹിക്കുന്നെങ്കിൽ തന്റെ പിന്തുണയുണ്ടാകുമെന്ന് രാജമൗലിയോട് പറയുന്ന കാമറൂണിനെയാണ് വിഡിയോയിൽ കാണുന്നത്
രാജമൗലി ജയിംസ് കാമറൂണിനും ഭാര്യയ്ക്കുമൊപ്പം/ ചിത്രം; ട്വിറ്റർ
രാജമൗലി ജയിംസ് കാമറൂണിനും ഭാര്യയ്ക്കുമൊപ്പം/ ചിത്രം; ട്വിറ്റർ


ലോകസിനിമയ്ക്കു മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ആർആർആർ. ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയതോടെ വാർത്തകളിൽ നിറയുകയാണ് ചിത്രം. ക്രിട്ടിക് ചോയ്സ് അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനും മികച്ച ​ഗാനത്തിനുമുള്ള പുരസ്കാരങ്ങളും ആർആർആർ സ്വന്തമാക്കിയിരുന്നു. ആ വേദിയിൽ വച്ചാണ്  ഹോളിവുഡിന്റെ വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂണിനെ കണ്ടുമുട്ടിയതിന്റെ അനുഭവം രാജമൗലി പങ്കുവച്ചിരുന്നു. ഇപ്പോൾ വൈറലാവുന്നത് അതിന്റെ വിഡിയോ ആണ്. 

ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ആ​ഗ്രഹിക്കുന്നെങ്കിൽ തന്റെ പിന്തുണയുണ്ടാകുമെന്ന് രാജമൗലിയോട് പറയുന്ന കാമറൂണിനെയാണ് വിഡിയോയിൽ കാണുന്നത്. എന്നെങ്കിലും ഇവിടെ സിനിമയെടുക്കണം എന്ന് തോന്നിയാൽ നമുക്ക് സംസാരിക്കാം എന്നാണ് കാമറൂൺ പറഞ്ഞത്.  കൂടാതെ ആർആർആറിനേയും രാജമൗലിയുടെ ഫിലിം മേക്കിങ് സ്റ്റൈലിനേയും കാമറൂൺ പ്രശംസിച്ചു. 

പിന്നെ ആ സെറ്റപ്പ്. നിങ്ങളുടെ തീ, ജല കഥ. ഒന്നിനു പിന്നാലെയുള്ള വെളിപ്പെടുത്തലുകൾ. ബാക്ക് സ്റ്റോറിയിലൂടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കാണിക്കുന്നു. അവയെല്ലാം ഒരു ഹോംലി സെറ്റപ്പ് പോലെയാണ്. എന്തിനാണ് അവൻ ചെയ്യുന്നത്, എന്താണ് അവൻ ചെയ്യുന്നത്, ചിത്രത്തിലെ ട്വിസ്റ്റുകൾ, സൗഹൃദം. പതിയെ അവനെ കൊല്ലാൻ കഴിയില്ല എന്ന പോയിന്റിലേക്ക് എത്തുകയാണ്. അത് വളരെ ശക്തമാണ്.- കാമറൂൺ പറഞ്ഞു. 

ചിത്രത്തിന് സം​ഗീത സംവിധാനം ഒരുക്കിയ കീരവാണിയേയും കാമറൂൺ പ്രശംസിച്ചു. നിങ്ങളല്ലേ സം​ഗീതമൊരുക്കിയത്? ഞാൻ ​ഗോൾഡൻ ​ഗ്ലോബിൾ കണ്ടിരുന്നു. ഇതിലെ സം​ഗീതം അതിമനോഹരമാണ്. താൻ സിനിമയിൽ ഉപയോ​ഗിക്കുന്നതുപോലെയല്ല നിങ്ങൾ സം​ഗീതത്തെ ഉപയോ​ഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലുങ്ക് ബ്ലോക് ബസ്റ്ററിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

ആർആർആർ രണ്ടു തവണ കണ്ടെന്ന് രാജമൗലിയോട് കാമറൂൺ പറഞ്ഞിരുന്നു. ഇതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് കാമറൂണിനൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. ​ഗോൾഡൻ ​ഗ്ലോബിൽ ഒറിജിനൽ സം​ഗീതത്തിനുള്ള പുരസ്കാരമാണ് ആർആർആറിലെ നാട്ടു നാട്ടു എന്ന ​ഗാനത്തെ തേടിയെത്തിയത്. ഈ ട്രാക്ക് ഓസ്കർ ഷോർട്ട് ലിസ്റ്റിലും ഇടംനേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com