വിവാദവും ബഹിഷ്‌കരണവും വിലപ്പോയില്ല; പത്താന് റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിങ്, കിങ് ഖാന്റെ തിരിച്ചുവരവ് ആഘോഷിക്കാന്‍ പ്രേക്ഷകര്‍

ഇതുവരെ 4.19 ലക്ഷം ടിക്കറ്റാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിറ്റുപോയത്
പത്താന്‍ സിനിമ സ്റ്റില്‍
പത്താന്‍ സിനിമ സ്റ്റില്‍

വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും വിലപ്പോയില്ല. ഷാറൂഖ് ഖാന്റെ പത്താന് റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിങ്. ഇതുവരെ 4.19 ലക്ഷം ടിക്കറ്റാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിറ്റുപോയത്. ആറുമണിക്ക് ആരംഭിക്കുന്ന ഷോകള്‍ക്ക് പോലും 80 ശതമാനം സീറ്റുകളിലും ബുക്കിങ് നടന്നുകഴിഞ്ഞെന്നാണ് വിവരം. ഹിന്ദി സിനിയമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് കൂടിയാണിത്. 

5,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തകര്‍ച്ച നേരിടുന്ന ബോളിവുഡിന് പത്താന്‍ പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് അഡ്വാന്‍സ് ബുക്കിങ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ആദ്യ ദിനം 50 കോടിയ്ക്ക് മുകളില്‍ സിനിമ നേടുമെന്നാണ് കണക്കുകൂട്ടുന്നത്. കെജിഎഫ് 2 ഹിന്ദി പതിപ്പിന് ആദ്യ ദിവസം ലഭിച്ചത് 52.5 കോടിയാണ്. ഇത് പത്താന്‍ മറികടന്നേക്കും എന്നാണ് സൂചന 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഷാറൂഖിന്റെ ചിത്രം തീയേറ്ററുകളിലെത്തുന്നത്. 
 
പത്താന്‍ സിനിമയ്ക്ക് എതിരെ ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍ നടത്തിയിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ചിത്രത്തിന് എതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയിരുന്നു. ചിത്രത്തിലെ പാട്ടിലെ രംഗത്തില്‍ നായിക ദീപിക പദുക്കോണ്‍ അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ നിറം കാവി ആയതിന് എതിരെയായിരുന്നു ബഹിഷ്‌കരണാഹ്വാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com