പത്താൻ ചിത്രം കശ്‌മീരിൽ ഹൗസ്ഫുൾ/ ചിത്രം ട്വിറ്റർ
പത്താൻ ചിത്രം കശ്‌മീരിൽ ഹൗസ്ഫുൾ/ ചിത്രം ട്വിറ്റർ

32 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകൾ ഹൗസ്‌ഫുൾ, പത്താനെ സ്‌നേഹിച്ച്  കശ്മീരും

1980കളുടെ അവസാനം വരെ കശ്മീരിൽ പന്ത്രണ്ടോളം സ്വതന്ത്ര സിനിമ തിയേറ്ററുകൾ ഉണ്ടായിരുന്നെങ്കിലും ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് എല്ലാം അടച്ചു പൂട്ടി.

ശ്രീന​ഗർ: ഷാരൂഖ് ഖാൻ ചിത്രം പത്താനെ ഏറ്റെടുത്ത് കശ്മീരും. നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് കശ്മീരിൽ ഒരു സിനിമ ഹൗസ്‌ഫുൾ ആയി പ്രദർശനം നടത്തുന്നതെന്ന് ശ്രീന​ഗർ തിയേറ്റർ ഐഎൻഒഎക്‌സ് ട്വീറ്റ് ചെയ്തു. കിങ് ഖാനോടുള്ള നന്ദി അറിയിക്കുന്നതായും ട്വീറ്റിൽ പറയുന്നു. ജനുവരി 25നാണ് ചിത്രം കശ്മീരിൽ പ്രദർശനത്തിന് എത്തിയത്.

കഴിഞ്ഞ നാല് ദിവസമായി ആറ് ഷോകൾ വെച്ചാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇതിൽ അഞ്ചെണ്ണവും ഹൗസ്‌ഫുള്ളാണ്. ബുക്ക് മൈ ഷോയിൽ വളരെ പെട്ടന്നാണ് ടിക്കറ്റുകൾ വിറ്റു പോയതെന്ന് തിയേറ്റർ ഉടമ പറഞ്ഞു. 

1980കളുടെ അവസാനം വരെ കശ്മീരിൽ പന്ത്രണ്ടോളം സ്വതന്ത്ര സിനിമ തിയേറ്ററുകൾ ഉണ്ടായിരുന്നെങ്കിലും ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് എല്ലാം അടച്ചു പൂട്ടി. സെപ്റ്റംബർ 2022ൽ അമീർ ഖാൻ ചിത്രം ലാൽ സിങ് ചന്ദ കശ്മീരിൽ പ്രദർശനത്തിന് എത്തിയിരുന്നു. പക്ഷേ ഹൗസ് ഫുൾ എന്നൊ ബോർഡ് വെക്കുന്നത് 32 വർഷങ്ങൾക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com