'ഞാന്‍ വിവാഹം കഴിച്ചാല്‍ ഇങ്ങനെയായിരിക്കും'; ആരാധ്യ ഗാനത്തെക്കുറിച്ച് വിജയ് ദേവരക്കൊണ്ട

ആരാധ്യാ എന്നു പേരിട്ട ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം 50 ലക്ഷത്തില്‍ അധികം പേരാണ് ഗാനം കണ്ടത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വിജയ് ദേവരക്കൊണ്ടയും സമാന്തയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഖുഷിക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളി സംഗീത സംവിധായകന്‍ ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം നാ റോജാ നൂവേ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തെത്തിയിരിക്കുകയാണ്. 

ആരാധ്യാ എന്നു പേരിട്ട ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം 50 ലക്ഷത്തില്‍ അധികം പേരാണ് ഗാനം കണ്ടത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തേക്കുറിച്ച് വിജയ് ദേവരക്കൊണ്ടയുടെ വാക്കുകളാണ്. താന്‍ വിവാഹം കഴിച്ചാല്‍ ഇങ്ങനെയായിരിക്കും എന്നാണ് താരം പറയുന്നത്. 

വിവാഹശേഷമുള്ള യുവദമ്പതിമാരുടെ ജീവിതമാണ് ഗാനത്തില്‍ കാണിക്കുന്നത്. പ്രണയം നിറഞ്ഞു നില്‍ക്കുന്നതാണ് ഗാനം. ഈ ഗാനത്തിലെ പല നിമിഷങ്ങളും എന്റെ ജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമുള്ളതാണ്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ കൂടി. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ജീവിതം ഇങ്ങനെയാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. - വിജയ് ദേവരക്കൊണ്ട വിഡിയോയില്‍ പറഞ്ഞു. 

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായാണ് ഗാനം എത്തിയിരിക്കുന്നത്. തെലുങ്കില്‍ സിദ് ശ്രീറാമും ചിന്‍മയി ശ്രീപാദയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ കെഎസ് ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ് പാടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com