അവാര്‍ഡ് നേട്ടങ്ങളില്‍ 'ആറാം തമ്പുരാന്‍'; മലയാളത്തിന്റെ മഹാനടന്‍

മലയാള സിനിമയിലെ നടന വിസ്മയം മമ്മൂട്ടിയെ തേടി ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്
മമ്മൂട്ടി, ഫയല്‍ ചിത്രം
മമ്മൂട്ടി, ഫയല്‍ ചിത്രം

തിരുവനന്തപുരം: മലയാള സിനിമയിലെ നടന വിസ്മയം മമ്മൂട്ടിയെ തേടി ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്കടക്കമുള്ള സിനിമകളിലെ അഭിനയമാണ് മമ്മൂട്ടിക്ക് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

1984ല്‍ അടിയൊഴുക്കുകളിലൂടെയാണ് മമ്മൂട്ടിയെ തേടി ആദ്യമായി അവാര്‍ഡ് എത്തിയത്. 1989ല്‍ ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം എന്നി സിനിമകളിലെ അഭിനയത്തിലൂടെ വീണ്ടും അദ്ദേഹം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷത്തിന് ശേഷം 1993ലാണ് വീണ്ടും പുരസ്‌കാരം ലഭിക്കുന്നത്. വിധേയന്‍, പൊന്തന്‍മാട, വാത്സല്യം എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍ കാഴ്ചയും 2009ല്‍ പാലേരി മാണിക്യവും മമ്മൂട്ടിയെ വീണ്ടും പുരസ്‌കാരത്തിന് അര്‍ഹനാക്കി.  

ദേശീയ ചലച്ചിത്ര അവാര്‍ഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. മൂന്ന് തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തിയത്. 1989ല്‍  'മതിലുകള്‍', 'ഒരു വടക്കന്‍ വീരഗാഥ' സിനിമകളിലൂടെയും 1993ല്‍ പൊന്തന്‍ മാട, വിധേയന്‍ എന്നി ചിത്രങ്ങളിലൂടെയും 1998ല്‍ 'ഡോ. ബാബാസഹേബ് അംബേദ്കറെ'ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയുമാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com