"എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം പാപ്പു മാത്രം, നല്ലത് ചെയ്താൽ നല്ലതെന്ന് പറയും": ബാല

"പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല"
ബാല, അമൃത സുരേഷ്
ബാല, അമൃത സുരേഷ്
Updated on
1 min read

മുൻഭാര്യയും ​ഗായികയുമായ അമൃത സുരേഷിനും തനിക്കുമിടയിലെ ബന്ധം പാപ്പു (മകൾ അവന്തിക) മാത്രമാണെന്ന് നടൻ ബാല. "പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല", എന്നാണ് ബാല പറഞ്ഞത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണെന്നും നല്ലത് ചെയ്താൽ നല്ലതെന്ന് പറയുമെന്നുമാണ് ബാലയുടെ പ്രതികരണം. ഗോപി സുന്ദർ - അമൃത സുരേഷ് ബ്രേക്കപ്പ് വാർത്തകൾ ഉയർന്നു കേട്ടപ്പോൾ ബാലയുടെ പേരും പരാമർശിക്കപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. 

​ഗോപിയും അമൃതയും തമ്മിലുള്ള ബ്രേക്കപ്പുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളെക്കുറിച്ച് തനിക്ക് എങ്ങനെ പറയാനാകും എന്നുപറഞ്ഞ ബാല പിന്നെ മകളെക്കുറിച്ചാണ് സംസാരിച്ചത്. "ഒരു കാര്യം വ്യക്തമായി പറയാം, എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം എന്നുപറയുന്നത് പാപ്പു മാത്രമാണ്. എന്റെ മകൾ, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ കാണിക്കുന്നുണ്ടോ, കാണിക്കുന്നുല്ലേ എന്നതൊന്നുമല്ല, പാപ്പു എന്റെ മകൾ തന്നെയാണ്. ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാൻ. ആ ഒരു കാര്യത്തിൽ മാത്രമാണ് ഒരു ചെറിയ ബന്ധമുള്ളത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും നല്ലത് ചെയ്താൽ നല്ലതെന്ന് പറയും. ചീത്ത ചെയ്താൽ കിട്ടും", ബാല പറഞ്ഞു. 

സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും വേർപിരിഞ്ഞതായി അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഗോപിയുടെ മുൻപങ്കാളി അഭയ ഹിരണ്‍മയിയും ചർച്ചകളിൽ നിറഞ്ഞിരുന്നു. ആഘോഷചിത്രം പങ്കുവച്ച് അഭയ കുറിച്ച വാക്കുകളാണ് വൈറലായത്. അഭിയയുടെ പോസ്റ്റ് ഗോപി സുന്ദറിന്റേയും അമൃതയുടേയും വേർപിരിയലിനെക്കുറിച്ചുള്ളതാണ് എന്ന തരത്തിലായിരുന്നു ചർച്ചകൾ. ഒടുവിൽ മറ്റുള്ളവരുടെ ജീവിതത്തിൽ തനിക്ക് ഒരു താൽപ്പര്യവുമില്ലെന്ന് വ്യക്തി അഭയ രം​ഗത്തെത്തുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com