ലിയനാർഡോ ഡികാപ്രിയോ ഇന്ത്യൻ മോഡലുമായി പ്രണയത്തിൽ? ആരാണ് നീലം ​ഗിൽ

28കാരിയായ ഈ പഞ്ചാബി സുന്ദരിയുമായി ഡികാപ്രിയോ പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
ലിയനാർഡോ ഡികാപ്രിയോ/ ഫെയ്സ്ബുക്ക്, നീലം ​ഗിൽ/ ഇൻസ്റ്റ​ഗ്രാം
ലിയനാർഡോ ഡികാപ്രിയോ/ ഫെയ്സ്ബുക്ക്, നീലം ​ഗിൽ/ ഇൻസ്റ്റ​ഗ്രാം

ഹോളിവുഡിലെ സൂപ്പര്‍താരമാണ് ലിയനാര്‍ഡോ ഡികാപ്രിയോ. 58കാരന്റെ പ്രണയബന്ധങ്ങളെല്ലാം വലിയ വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നീലം ഗില്‍ എന്ന ഇന്ത്യന്‍ വംശജയായി ബ്രിട്ടീഷ് മോഡലാണ്. ഡികാപ്രിയോയ്‌ക്കൊപ്പം നീലത്തെ കണ്ടതാണ് ഗോസിപ്പുകള്‍ പരക്കാന്‍ ഇടയാക്കിയത്. 28കാരിയായ ഈ പഞ്ചാബി സുന്ദരിയുമായി ഡികാപ്രിയോ പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നീലിനൊപ്പമാണ് ഡികാപ്രിയോ എത്തിയത്. അതുകഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും പാപ്പരാസികള്‍ക്ക് മുന്‍പില്‍ കുടുങ്ങിയത്. ഡികാപ്രിയോയുടെ അമ്മയും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു. 

ആരാണ് നീലം ഗില്‍

14ാം വയസിലാണ് നീലം മോഡലിലേക്ക് എത്തുന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നീലം മോഡലിങ്ങില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്. ബ്രിട്ടീഷ്- പഞ്ചാബ് മോഡല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നീലം ഇന്ത്യന്‍ സംസ്‌കാരത്തേക്കുറിച്ച് വാചാലയാകാറുണ്ട്. നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നീലം മുംബൈയില്‍ എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com