'ഷമ്മിയേട്ടാ... എന്ന അവന്റെ വിളി, സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേട്ടിട്ടില്ല, ഹൃദയഭേദകം'

'കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലെ സുധിയുടെ വിയോ​ഗം വേദനാജനകം'
കൊല്ലം സുധി, ഷമ്മി തിലകൻ/ ഫെയ്സ്ബുക്ക്
കൊല്ലം സുധി, ഷമ്മി തിലകൻ/ ഫെയ്സ്ബുക്ക്

ടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിൽ വേദന പങ്കുവച്ച് നടൻ ഷമ്മി തിലകൻ. സുധിയുടെ വിയോ​ഗ വാർത്ത കേട്ടത് ഞെട്ടലോടെയാണ് എന്നാണ് അദ്ദേഹം കുറിച്ചത്. അനിതരസാധാരണമായ നടനചാരുതയിലൂടെയും തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിൽ ഇടം നേടിയവനാണ് സുധി. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകവുമാണ് എന്നാണ് ഷമ്മി കുറിച്ചത്. കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലെ സുധിയുടെ വിയോ​ഗം വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഷമ്മി തിലകന്റെ കുറിപ്പ്

 പ്രണാമം 
#കൊല്ലം_സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്..!
അനിതരസാധാരണമായ നടനചാരുതയിലൂടെയും തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിൽ ഇടം നേടിയവനാണ് സുധി..!
പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..!
അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകവും..!
#ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്നേഹാർദ്രമായ വിളി കർണാനന്ദകരമായിരുന്നു..!
സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..! 
ഒപ്പം..;
അവൻറെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്..!
കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെ..!
വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും, പ്രിയപ്പെട്ടവരോടും, ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു..! 
Love you dear 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com