മഹാഭാരതത്തിലെ 'ശകുനി', നടന്‍ ഗുഫി പെയിന്റല്‍ അന്തരിച്ചു

പ്രമുഖ ടെലിവിഷന്‍ സീരിയലായ മഹാഭാരതത്തിലെ ശകുനിയുടെ കഥാപാത്രത്തിലൂടെയാണ് ഗൂഫി ശ്രദ്ധനേടുന്നത്
ഗുഫി പെയിന്റല്‍ /ചിത്രം: ഫേയ്സ്ബുക്ക്
ഗുഫി പെയിന്റല്‍ /ചിത്രം: ഫേയ്സ്ബുക്ക്

മുംബൈ; പ്രമുഖ നടന്‍ ഗുഫി പെയിന്റല്‍ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യസഹചമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയില്‍വച്ചായിരുന്നു മരണം. പ്രമുഖ ടെലിവിഷന്‍ സീരിയലായ മഹാഭാരതത്തിലെ ശകുനിയുടെ കഥാപാത്രത്തിലൂടെയാണ് ഗൂഫി ശ്രദ്ധനേടുന്നത്. താരത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളേയും രക്തസമ്മര്‍ദ്ദത്തേയും തുടര്‍ന്ന് കുറച്ചു നാളായി ആരോഗ്യം മോശമായിരുന്നു. അവസ്ഥ ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.- ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. മകനും കുടുംബത്തിനൊപ്പമാണ് ഗുഫി കഴിഞ്ഞിരുന്നത്. സംസ്‌കാരം അന്ധേരിയിലെ ശ്മശാനത്തില്‍ ഇന്ന് വൈകിട്ട് നാലിന് നടക്കും. 

ടെലിവിഷനിലും സിനിമയിലും ശ്രദ്ധേയനായിരുന്നു ഗുഫി. 1975ല്‍ പുറത്തിറങ്ങിയ റഫൂ ചക്കര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ദില്ലഗി, ദേശ് പ്രദേശ്, സുഹാഗ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി പ്രമുഖ സീരിയലുകളിലും വേഷമിട്ടു. ബഹദൂര്‍ ഷാ സഫര്‍, കാനൂന്‍, ഓം നമ ശിവായ്, സിഐഡി, രാധകൃഷ്ണ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com