അയര്‍ലന്‍ഡില്‍ ഉദ്ഘാടനത്തിന് ഹണി റോസ്, താരത്തിനൊപ്പമുള്ള സെല്‍ഫിയുമായി മന്ത്രി

By സമകാലിക മലയാളം ഡെസ്ക്   |   Published: 08th June 2023 03:05 PM  |  

Last Updated: 08th June 2023 03:05 PM  |   A+A-   |  

honey_rose_ireland

ഹണി റോസ്, അയർലൻഡ് മന്ത്രിക്കൊപ്പം താരം/ ഫെയ്സ്ബുക്ക്

 

ലയാളത്തിന്റെ പ്രിയതാരമാണ് ഹണി റോസ്. താരം പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളെല്ലാം വന്‍ ആഘോഷമാകാറുണ്ട്. ഇപ്പോള്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഹണി റോസിന്റെ ഉദ്ഘാടന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അയര്‍ലണ്ടിലെ ഇന്ത്യക്കാരുടെ വിശാല കൂട്ടായ്മയായ മലയാളി ഇന്ത്യന്‍സ് ഇന്‍ അയര്‍ലണ്ടിന്റെ വാര്‍ഷിക ആഘോഷമായ മെഗാമേള, പുസ്തക മേള എന്നിവയുടെ ഉദ്ഘടനത്തിനായാണ് ഹണി റോസ് എത്തിയത്.

വെള്ള സാരി അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തിയത്. താരത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹണി റോസിനൊപ്പമുള്ള ചിത്രം അയർലൻഡ് ​ഗതാ​ഗത മന്ത്രി ജാക്ക് ചാംബേഴ്സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഹണിറോസിനൊപ്പം പരിപാടിയിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നാണ് അദ്ദേഹം കുറിച്ചത്. 

ആദ്യമായി അയർലൻഡിൽ എത്തിയ താരത്തിന് വൻ സ്വീകരണമാണ് ഒരുക്കിയത്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താരം എത്തിയത്. ഇവിടെ വന്ന് പുറത്തുപോയപ്പോൾ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയർലൻഡില്‍ വന്നിറങ്ങിയപ്പോൾ നല്ല തണുപ്പുതോന്നിയിരുന്നു. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഞാന്‍ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു.- ഹണി റോസ് പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.  ഉദ്ഘാടന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ

'നോൺവെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്'; അച്ഛന്റെ പിറന്നാൾ വിഡിയോയ്ക്ക് താഴെ കമന്റ്, മറുപടിയുമായി അഭിരാമി സുരേഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ