'എന്നെ കടക്കാരനാക്കി, വിവാഹം കഴിക്കാന്‍ ഭീഷണി'; ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ടെലിവിഷന്‍ താരം

വിഡിയോ കണ്ട് സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ തിര്‍ത്ഥാനന്ദയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു
തിർത്ഥാനന്ദിന്റെ ഫെയ്സ്ബുക്ക് ലൈവ്, കപിൽ ശർമയ്ക്കൊപ്പം തിർത്ഥാനന്ദ്/ ഫെയ്സ്ബുക്ക്
തിർത്ഥാനന്ദിന്റെ ഫെയ്സ്ബുക്ക് ലൈവ്, കപിൽ ശർമയ്ക്കൊപ്പം തിർത്ഥാനന്ദ്/ ഫെയ്സ്ബുക്ക്
Updated on
1 min read

മുംബൈ; കപില്‍ ശര്‍മ ഷോയിലൂടെ ശ്രദ്ധേയനായ തിര്‍ത്ഥാനന്ദ് റാവു ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലിവിന്‍ പങ്കാളി ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നും ആരോപിച്ചാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഡിയോ കണ്ട് സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ തിര്‍ത്ഥാനന്ദയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. താരം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഒക്ടോബര്‍ മുതല്‍ ഒരു യുവതിയുമായി ബന്ധത്തിലാണ് എന്നാണ് തീര്‍ത്ഥാനന്ദ് പറയുന്നത്. വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി യുവതി തനിക്കെതിരെ പൊലീസില്‍ കേസ് കൊടുത്തു എന്നാണ് പറയുന്നത്. കൂടാതെ അവര്‍ കാരണം താന്‍ കടക്കെണിയിലായെന്നും ആരോപിച്ചു. തന്റെ മരണത്തിന്റെ ഉത്തരവാദി യുവതിയാണ്  എന്നു പറഞ്ഞ് തീര്‍ത്ഥാനന്ദ് കീടനാശിനി ഗ്ലാസില്‍ ഒഴിച്ചു കുടിക്കുകയായിരുന്നു. 

വിഡിയോ കണ്ട് വീട്ടില്‍ എത്തിയ സുഹൃത്തുക്കള്‍ ബോധരഹിതനായ നിലയില്‍ തീര്‍ത്ഥാനന്ദിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. അപകടന നില തരണം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കപില്‍ ശര്‍മയുടെ കോമഡി സര്‍ക്കസ് കെ അജൂബെ എന്ന പരിപാടിയിലാണ് തീര്‍ത്ഥാനന്ദ് ഉണ്ടായിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com