'സിനിമ ആളുകള്‍ രണ്ടുദിവസം കൊണ്ട് മറക്കും'; മാമന്നന്‍ സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞില്ല

ഉദയനിധി സ്റ്റാലിന്‍  മുഖ്യ വേഷത്തിലെത്തുന്ന മാമന്നന്റെ റിലീസ് തടയാന്‍ വിസമ്മതിച്ച് ഹൈക്കോടതി
മാമന്നന്‍ സിനിമയിലെ രംഗം
മാമന്നന്‍ സിനിമയിലെ രംഗം

ചെന്നൈ:  ഉദയനിധി സ്റ്റാലിന്‍  മുഖ്യ വേഷത്തിലെത്തുന്ന മാമന്നന്റെ റിലീസ് തടയാന്‍ വിസമ്മതിച്ച് ഹൈക്കോടതി.  സെന്‍സര്‍ ബോര്‍ഡ് അംഗീകാരം കിട്ടിയ സിനിമ തടയാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹര്‍ജിയിലെ വാദങ്ങള്‍ തള്ളിയത്. സിനിമ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന വാദങ്ങളെയും കോടതി ഗൗരവത്തില്‍ എടുത്തില്ല.

വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കേയാണ്, സിനിമ റിലീസ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം കിട്ടിയ സിനിമയില്‍ എങ്ങനെയാണ് കോടതിക്ക് ഇടപെടാന്‍ കഴിയുക എന്ന് മധുര ബെഞ്ച് ചോദിച്ചു. ഇത് ഒരു സിനിമയാണ്. സിനിമ കണ്ടുകഴിഞ്ഞാല്‍ രണ്ടുദിവസത്തിനകം പ്രേക്ഷകര്‍ അത് മറക്കും. അതുകൊണ്ട് മാമന്നന്‍ ഒരു ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്ന വാദങ്ങളെ ഗൗരവത്തോടെ കാണേണ്ടതില്ല. അങ്ങനെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പരിശോധിക്കാന്‍ പൊലീസ് ഉണ്ടല്ലോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു കോടതി ഹര്‍ജി തള്ളിയത്.

ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം എന്ന നിലയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയതാണ് മാമന്നന്‍. ഇതിന്റെ പ്രചാരണാര്‍ഥം സ്റ്റാലിന്‍ നിരവധി പരിപാടികളില്‍ പങ്കെടുത്ത് വരികയായിരുന്നു. രാഷ്ട്രീയത്തില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉദയനിധി സ്റ്റാലിന്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com