‘ഇവൻ ഇനി സിനിമയിൽ ഉണ്ടാകരുത്’ എന്നാണ് പറയുന്നത്, ‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് മഹാ ഭാഗ്യം; മുകേഷ്

കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്, ഇവർക്ക് കിട്ടാനുള്ളത് എന്തോ കിട്ടിയില്ല
it is very lucky that 'Sholay' survived; Mukesh against youtube review/ഫയല്‍ ചിത്രം
it is very lucky that 'Sholay' survived; Mukesh against youtube review/ഫയല്‍ ചിത്രം

പുതിയ ചിത്രം 'ഓ മൈ ഡാര്‍ലിംഗ്' എന്ന സിനിമയെ മോശം പറഞ്ഞുകൊണ്ടുള്ള യൂട്യൂബ് റിവ്യൂകൾക്കെതിരെ നടൻ മുകേഷ്. ഒരുപാടുപേരുടെ കൂട്ടായ പ്രവർത്തനവും അവരുടെ ജീവന മാർഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ദുബായിൽ സിനിമയുടെ പ്രമോഷനു വേണ്ടി നൽകിയ അഭിമുഖത്തിൽ മുകേഷ് പറഞ്ഞു. 

‘കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമൊക്കെ പരിഹസിക്കുമ്പോൾ നമ്മൾ സംശയിക്കണം. ഇവർക്ക് കിട്ടാനുള്ളത് എന്തോ കിട്ടിയില്ല. മോശം പറയുന്നതിന്റെ കൂടെ നല്ല കഥാ സന്ദർഭങ്ങൾ, നല്ല രീതിയിൽ ഉള്ള സീനുകൾ കൂടി പറയണം. എന്നാൽ ഞാൻ സമ്മതിക്കാം. ഇതിപ്പോൾ എങ്ങും തൊടാതെ ‘ഇവൻ ഇനി സിനിമയിൽ ഉണ്ടാകരുത്’ എന്ന് പറയുകയാണ്.- മുകേഷ് പറഞ്ഞു. 

‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് മഹാ ഭാഗ്യമാണെന്നാണ് താരത്തിന്റെ വാക്കുകൾ. ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര ഒക്കെ എന്താണ് ചെയ്യുന്നത് എ, ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെ. അവരൊക്കെ അന്ന് രക്ഷപ്പെട്ടത് മഹാഭാഗ്യം.- താരം കൂട്ടിച്ചേർത്തു. 

അനിഖ സുരേന്ദ്രനേയും മെൽവിൻ ജി ബാബുവിനേയും പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവലിന്റെ സംവിധാനം ചെയ്ത ചിത്രമാണ് 'ഓ മൈ ഡാർലിംഗ്. റൊമാന്റിക് കോമഡി എന്റെർറ്റൈനറായി എത്തിയ ചിത്രത്തിൽ മുകേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിനീഷ് കെ ജോയ് ആണ് തിരക്കഥ. അന്‍സാര്‍ ഷാ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സം​ഗീതവും ഒരിക്കയിരിക്കുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com