നടി പ്രിയങ്ക ഉപേന്ദ്രയുടെ തിരിച്ചുവരവ്; 'ഡിറ്റക്ടീവ് തീക്ഷണ' മലയാളത്തിൽ റിലീസിനൊരുങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2023 12:42 PM  |  

Last Updated: 02nd March 2023 12:42 PM  |   A+A-   |  

priyanka

ഡിറ്റക്ടീവ് തീക്ഷണ പോസ്റ്റർ, പ്രിയങ്ക ഉപേന്ദ്ര/ ചിത്രം; ഫെയ്സ്ബുക്ക്

 

രുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തെ താരസുന്ദരിയായി നിറഞ്ഞു നിന്നിരുന്ന പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ ഡിറ്റക്ടീവ് തീക്ഷണ' എന്ന പാൻ ഇന്ത്യൻ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. താരത്തിന്റെ കരിയറിലെ 50ാം ചിത്രമാണ് ഇത്. 

ഡിക്റ്റക്റ്റീവിന്റെ റോളിലാണ് പ്രിയങ്ക ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ എന്റർടെയ്നറായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം രഘുവാണ്.  ഗുത്ത മുനി പ്രസന്നയും ജി. മുനി വെങ്കട്ട് ചരണും (ഇവന്റ് ലിങ്ക്സ്, ബാംഗ്ലൂർ) ചിറ്റൂർ (ആന്ധ്രപ്രദേശ്) പൊലക്കാല സ്വദേശിയും പുരുഷോത്തം ബി (എസ്ഡിസി) എന്നിവരും ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളത്തിന്  പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും 'ഡിറ്റക്ടീവ് തീക്ഷണ' പ്രേക്ഷകരിലേക്കെത്തും.

90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറ സാന്നിധ്യമായിരുന്നു പ്രിയങ്ക ഉപേന്ദ്ര. നടനും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ചതിനു ശേഷം സെലക്ടീവ് ആയി കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിക്കുന്നത്. ശ്രദ്ധേയമായ ദൃശ്യങ്ങളും വിനോദവും ഉള്ള ഒരു പുത്തൻ ചിത്രമായിരിക്കും 'ഡിറ്റക്ടീവ് തീക്ഷണ' എന്ന് പ്രിയങ്ക പ്രതികരിച്ചു. ചിത്രത്തിലെ സംഗീതവും ബിജിഎമ്മും മികച്ചതാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നടുറോഡിൽ കാമുകിയെ തല്ലി; യുവാവിനെ പിടിച്ചുനിർത്തി മാപ്പു പറയാനാവശ്യപ്പെട്ട് നടൻ; വിഡിയോ വൈറൽ  ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ