ചൂടിനെ നേരിടാൻ മലൈകയുടെ ഹോംമെയ്ഡ് സാലഡ്; സിംപിളായി തയ്യാറാക്കാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 11:24 AM  |  

Last Updated: 03rd March 2023 11:24 AM  |   A+A-   |  

malaika_salad

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

 

തിരക്കാണെങ്കിലും മറ്റെന്തിനേക്കാളും പ്രധാനമായി ആരോഗ്യം നോക്കണമെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഇപ്പോഴും അത് ശീലമാക്കാൻ പർക്കും അത്ര എളുപ്പമല്ല. ജോലിത്തിരക്കും മറ്റ് ഉത്തരവാദിത്വങ്ങളുമെല്ലാം ഇതിന് തടസ്സമായി നിൽക്കാറുണ്ട്. എങ്കിലും ചൂടുകാലം തുടങ്ങുമ്പോൾ പലരും അറിയാതെതന്നെ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തിതുടങ്ങും. ഫിറ്റ്‌നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ബോളിവുഡ് നടി മലൈക അറോറയും ഇങ്ങനെതന്നെയാണ്. ഇപ്പോഴിതാ ചൂടുകാലത്ത് താൻ കഴിക്കുന്ന ഒരു പെർഫെക്ട് സാലഡിനെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് മലൈക. 

തണ്ണിമത്തനും വെള്ളരിക്കയും മാതളനാരങ്ങയും ധാരാളം പച്ചിലകളും നിറഞ്ഞതാണ് മലൈകയുടെ ഈ സാലഡ്. ഫെറ്റ ചീസ് കൂടി ചേർത്താണ് ഇത് കഴിക്കുന്നത്. ഹോംമെയ്ഡ് എന്ന ഹാഷ്ടാഗിനൊപ്പമാണ് മലൈക സാലഡിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. നേരത്തെ മസാല കിച്ച്ഡി, ഉറുളക്കിഴങ്ങ് കറി, ബിരിയാണി, ഹൽവ എന്നിങ്ങനെ പല വിഭവങ്ങളുടെ റസിപ്പികളും മലൈക പങ്കുവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കമ്പിളി നാരങ്ങ കേമനാണ്; ചെറുപ്പം നിലനിർത്താനും തടി കുറയ്ക്കാനും മാത്രമല്ല, ഗുണങ്ങളേറെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ