രോമാഞ്ചം സംവിധായകനൊപ്പം ഫഹദ് ഫാസിൽ; നിർമാണം നസ്രിയ; ഷൂട്ടിങ് തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 12:23 PM  |  

Last Updated: 09th March 2023 12:23 PM  |   A+A-   |  

fahadh_faasil

ഫഹദ് ഫാസിൽ/ എക്സ്പ്രസ് ചിത്രം

 

വാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം വൻ വിജയമമായി മുന്നേറുകയാണ്. അതിനിടെ തന്റെ രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ജിത്തു. ഫഹദ് ഫാസിലിനൊപ്പമാണ് അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ഫഹദ് ഫാസിൽ തന്നെയാണ് പുറത്തുവിട്ടത്. 

ഫഹദ് ഫാസിലിനൊപ്പം നസ്രിയയും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. നിർമാതാവായാണ് ചിത്രം എത്തുന്നത്. അന്‍വര്‍ റഷീദ് എന്റർടെയ്ൻമെന്റ്സും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. ചിത്രത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് വിവരം. സുഷിൻ ശ്യാം ആകും സം​ഗീത സംവിധാനം എന്നും റിപ്പോർട്ടുകൾ ഉണ്ട്. അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങൾ പുറത്തുവരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇരട്ടക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും വിമാനത്താവളത്തിൽ; വൈറലായി വിഡിയോ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ