കമൽഹാസന്റെ ചിത്രത്തിൽ ചിമ്പു നായകൻ; സ്വപ്നങ്ങൾ സത്യമാകുമെന്ന് താരം

ദുൽഖർ സൽമാൻ നായകനായി എത്തിയ കണ്ണും കണ്ണും കൊള്ളയടിത്താൻ എന്ന ചിത്രം ഒരുക്കിയ ഡെസിങ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ചിമ്പു, കമൽഹാസൻ/ ചിത്രം; ഫെയ്സ്ബുക്ക്
ചിമ്പു, കമൽഹാസൻ/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

മാനാട് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിമ്പു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോൾ സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിമ്പുവിന്റെ 48ാം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർതാരം കമൽഹാസനാണ് ചിത്രം നിർമിക്കുന്നത്. 

ചെറിയ ടീസറിനൊപ്പം കമൽഹാസനാണ് പ്രഖ്യാപനം നടത്തിയത്. സിനിമ തലമുറകളെ ബന്ധിപ്പിക്കും, തമ്മിലുള്ള അകലം കുറയ്ക്കും. കഴിവുറ്റ യുവനടന് ആശംസകൾ എന്ന കുറിപ്പിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൻ വിജയമായി മാറിയ ലോകേഷ് കനകരാജിന്റെ വിക്രത്തിനുശേഷം കമല്‍ഹാസനും ആര്‍ മഹേന്ദ്രനും നിര്‍മിക്കുന്ന ചിത്രമാണ് ഇത്. ദുൽഖർ സൽമാൻ നായകനായി എത്തിയ കണ്ണും കണ്ണും കൊള്ളയടിത്താൻ എന്ന ചിത്രം ഒരുക്കിയ ഡെസിങ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സന്തോഷവാർത്ത ചിമ്പുവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും എന്നാണ് ചിമ്പു കുറിച്ചത്. 2024 ലാകും ചിത്രത്തിന്റെ റിലീസ് ഉണ്ടാവുക. ചിത്രത്തിലെ അണിയറ പ്രവർത്തകരേക്കുറിച്ചോ അഭിനേതാക്കളേക്കുറിച്ചോ പുറത്തുവിട്ടിട്ടില്ല. ഒബേലി എൻ കൃഷ്‍ണസംവിധാനം ചെയ്യുന്ന പത്ത് തലയാണ് ചിമ്പുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com