ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

'ചിന്ന ചിന്ന ആസൈ', ‌ഹാഫ് സാരി ചുറ്റി സുന്ദരിയായി അഹാന; ശോഭനയെ പോലെയെന്ന് കമന്റ്, ചിത്രങ്ങൾ 

"ഇതാ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ", ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചു 
Published on

സോഷ്യൽ മീഡിയയിൽ സജീവമായ യുവ നടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ. സിനിമാ വിശേഷങ്ങൾ മാത്രമല്ല വീട്ടുകാർക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമുള്ള ആഘോഷങ്ങളുടെയും യാത്രകളുടെയുമെല്ലാം വിശേഷങ്ങൾ അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഹാഫ് സാരിയിൽ ഒരു ​ഗംഭീര ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. 

'ചിന്ന ചിന്ന ആസൈ' എന്ന് കുറിച്ചാണ് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. "ഇതാ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ. കഴിഞ്ഞ മൂന്ന് മാസമായി ഞാനിത് പോസ്റ്റ് ചെയ്യാതിരുന്നു, കാരണം ഇവയെ കുറച്ചുനാൾ ഹൃദയത്തിൽ സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു",ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചു. ‌

പച്ചയുടെ വ്യത്യസ്ത ഷേയ്ഡുകളിലാണ് ഹാഫ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. കടും പച്ച പാവാടയും നീലയിൽ പേസ്റ്റൽ ഗ്രീൻ പ്രിന്റുള്ള ബ്ലൗസുമാണ് അഹാന അണിഞ്ഞിരിക്കുന്നത്.ഇളം പച്ച ഷോളിന് അറ്റത്തായി കടും പച്ച ബോർഡറും നൽകിയിട്ടുണ്ട്. 

ആൻ അഗസ്റ്റിൻ, ദീപ്തി സതി തുടങ്ങിയ താരങ്ങൾ ചിത്രങ്ങൾ മനോഹരമെന്ന് കുറിച്ചു. അഹാന പങ്കുവച്ചതിൽ ഏറ്റവും സുന്ദരമായ ചിത്രങ്ങൾ എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. നടി ശോഭനയെ പോലുണ്ടെന്നും കമന്റുകളിൽ വായിക്കാം.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com