ജാതിവിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാകുമെന്ന് സലിം കുമാർ; ചർച്ചയാക്കി സോഷ്യൽ മീഡിയ

'പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍'
സലിം കുമാര്‍/ചിത്രം: ഫേയ്സ്ബുക്ക്
സലിം കുമാര്‍/ചിത്രം: ഫേയ്സ്ബുക്ക്

പൊളിറ്റിക്കല്‍ കറക്ടനസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നടന്‍ സലിം കുമാര്‍. താൻ ഒരു നല്ല ചിരിപ്പടം കണ്ടിട്ട് കുറേക്കാലമായി എന്നാണ് താരം പറയുന്നത്. പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍. ജാതി-മത- രാഷ്ട്രീയ വിമർശനങ്ങളൊന്നും പറ്റില്ലെങ്കിൽ എങ്ങനെ ചിരിയുണ്ടാകുമെന്നാണ് താരം ചോദിക്കുന്നത്. 

സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറെക്കാലമായി. പണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിന് ചിരിയില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍. ജാതിവിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, രാഷ്ട്രീയവിമര്‍ശനം പാടില്ല. പിന്നെങ്ങനെ ചിരിയുണ്ടാകും - സലീം കുമാര്‍ പറഞ്ഞു. മനോരമയില്‍ പ്രസിദ്ധീകരിച്ച തന്‍റെ വാക്കുകൾ താരം തന്നെയാണ് പങ്കുവച്ചത്. 

എന്തായാലും താരത്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇന്നത്തെക്കാലത്തെ കോമഡികള്‍ ആസ്വദിക്കാന്‍ കഴിയാത്തതാണ് സലീം കുമാറിന്‍റെ പ്രശ്നം എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. പൊളിറ്റിക്കലി കറക്ട് ആയി കോമഡി കൂടി ചേർത്ത് സിനിമ എടുക്കാൻ കഴിവുള്ള സംവിധായകർ ഇല്ലാത്തത് മലയാള സിനിമയ്ക്ക് നാണക്കേടാണ്. അതിനു പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഇവർ പറയുന്നു. താരത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്. നടൻ‌ ടിനി ടോമും സലിം കുമാറിന്റെ വാക്കുകൾ പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com