ഇന്ത്യക്ക് അഭിമാനം, ‘നാട്ടു നാട്ടു’ ഓസ്കർ വേദിയിൽ അവതരിപ്പിച്ചു; ‌‌‌കെ ഹുയ് ക്വാൻ മികച്ച സഹനടൻ, ജാമി ലീ കർട്ടിസ് സഹനടി

എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടും സഹനടിക്കുമുള്ള പുരസ്കാരങ്ങൾ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ലൊസാഞ്ചലസ്: 95–ാം ഓസ്കർ പുരസ്കാര പ്രഖ്യാപനം തുടങ്ങി. ഗില്ലെർമോ ഡെൽ ടോറോസ് പിനോച്ചിയോ എന്ന ചിത്രത്തിന് മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചുതുടങ്ങിയത്. എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കെ ഹുയ് ക്വാൻ മികച്ച സഹനടനായും‌‌ ജാമി ലീ കർട്ടിസ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. 

മികച്ച ഗാനത്തിനുള്ള അവാർഡിനായി മത്സരിക്കുന്ന ഇന്ത്യയുടെ ആർആർആറിലെ ‘നാട്ടു നാട്ടു’ ഓസ്കർ വേദിയിൽ അവതരിപ്പിച്ചു. നടി ദീപിക പദുക്കോൺ ​ഗാനത്തെക്കുറിച്ചുള്ള അവതരണം നൽകി. 
 
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ചലച്ചിത്രം നവോമി മികച്ച ഡോക്യൂമെന്‍ററി ഫീച്ചര്‍ ഫിലിം ആയി. ആന്‍ ഐറീഷ് ഗുഡ് ബൈ ആണ് മികച്ച ഷോര്‍ട്ട് ഫിലിം. ജെയിംസ് ഫ്രണ്ടിനാണ് മികച്ച ഛായഗ്രഹകനുള്ള ഓസ്കർ‌. ഓള്‍ ക്വയിറ്റ് ഇന്‍ വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ചിത്രത്തിനാണ് ജെയിംസ് ഫ്രണ്ട് പുരസ്കാരം നേടിയത്.

ഇന്ത്യൻ സമയം രാവിലെ 5.30 മുതൽ ആരംഭിച്ച പുരസ്കാര പ്രഖ്യാപനം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ തത്സമയം കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com