'അഭിമാനിക്കാനും മാത്രമുണ്ടോ? എല്ലാവരും നിശബ്ദരായിരിക്കുന്നത് എന്താണ്'; നാട്ടു നാട്ടുവിന്റെ ഓസ്കർ വിജയത്തിൽ അനന്യ ചാറ്റർജി

ഓസ്കർ പുരസ്കാരം ലഭിച്ചതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയാണ് നടിയുടെ കുറിപ്പ്
ഓസ്കറുമായി കീരവാണിയും ചന്ദ്രബോസും/ എഎൻഐ, അനന്യ ചാറ്റർജി/ ഫെയ്സ്ബുക്ക്
ഓസ്കറുമായി കീരവാണിയും ചന്ദ്രബോസും/ എഎൻഐ, അനന്യ ചാറ്റർജി/ ഫെയ്സ്ബുക്ക്

റിജിനൽ ​ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി രാജ്യത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ആർആർആറിലെ നാട്ടു നാട്ടു ​ഗാനം. സം​ഗീത സംവിധായകൻ എംഎം കീരവാണിയും ​ഗാനരചയിതാവ് ചന്ദ്രബോസുമാണ് പുരസ്കാരം സ്വീകരിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഓസ്കർ പുരസ്കാരം നേടുന്നത്. പ്രധാനമന്ത്രി ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ ​ഗാനത്തെ വിമർശിച്ചിരിക്കുകയാണ് നടി അനന്യ ചാറ്റർജി. 

ഓസ്കർ പുരസ്കാരം ലഭിച്ചതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയാണ് നടിയുടെ കുറിപ്പ്. അഭിമാനിക്കാൻ മാത്രം നാട്ടുനാട്ടുവിൽ ഉണ്ടോ എന്നാണ് താരം ചോദിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഇതാണോ എന്നും ഫെയ്സ്ബുക് കുറിപ്പിലൂടെ താരം ചോദിച്ചു. 

''എനിക്ക് മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള്‍ എങ്ങോട്ടാണെത്തി നില്‍ക്കുന്നത്. എന്താണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്. നമ്മുടെ പക്കലുള്ളതില്‍ ഏറ്റവും നല്ലത് ഇതാണോ, ധാര്‍മിക രോഷം ഉയരുന്നു.''- അനന്യ ചാറ്റര്‍ജി കുറിച്ചു. അനന്യ ചാറ്റര്‍ജിയുടെ കുറിപ്പ് വലിയ ചര്‍ച്ചയായി. നിരവധിപേരാണ് നടിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ശ്രദ്ധയാകർഷിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് വിമർശനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com