കീരവാണിക്ക് കാര്‍പ്പെന്റേഴ്‌സിന്റെ സമ്മാനം; 'ടോപ് ഓഫ് ദി വേള്‍ഡ്' പാടി റിച്ചാര്‍ഡ്; സന്തോഷം കൊണ്ട് കണ്ണീരടക്കാനാവാതെ ഓസ്‌കര്‍ ജേതാവ്

കീരവാണിയുടേയും ചന്ദ്രബോസിന്റേയും ഓസ്‌കര്‍ വിജയത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് റിച്ചാര്‍ഡ് കാര്‍പ്പെന്റര്‍ പാട്ടുപാടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്
റിച്ചാർഡ് കാർപ്പെന്ററിന്റെ വിഡിയോയിൽ നിന്ന്, ഓസ്കർ ജേതാക്കളായ കീരവാണിയും ചന്ദ്രബോസും/ പിടിഐ
റിച്ചാർഡ് കാർപ്പെന്ററിന്റെ വിഡിയോയിൽ നിന്ന്, ഓസ്കർ ജേതാക്കളായ കീരവാണിയും ചന്ദ്രബോസും/ പിടിഐ


സ്‌കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നാട്ടു നാട്ടു ഗാനം. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം വാങ്ങിയതിനു ശേഷം സംഗീത സംവിധായകന്‍ എംഎം കീരവാണി തന്റെ കുട്ടിക്കാല ഓര്‍മയിലേക്കാണ് പോയത്. കാര്‍പെന്റര്‍ ബാന്‍ഡിനെ കേട്ടാണ് താന്‍ വളര്‍ന്നത് എന്നാണ് കീരവാണി പറഞ്ഞത്. കാര്‍പ്പെന്റേഴ്‌സിന്റെ ഇഷ്ട ഗാനമായ ടോപ് ഓഫ് ദി വേള്‍ഡിലൂടെയാണ് അദ്ദേഹം തുടര്‍ന്ന് സംസാരിച്ചത്. ഇപ്പോള്‍ കീരവാണിയെ ഞെട്ടിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് കാര്‍പ്പെന്റര്‍ ബാന്‍ഡിലെ അംഗമായ റിച്ചാര്‍ഡ് കാര്‍പ്പെന്‍ഡര്‍. 

കീരവാണിയുടേയും ചന്ദ്രബോസിന്റേയും ഓസ്‌കര്‍ വിജയത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് റിച്ചാര്‍ഡ് കാര്‍പ്പെന്റര്‍ പാട്ടുപാടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കീബോര്‍ഡ് വായിച്ചുകൊണ്ട് ടോപ് ഓഫ് ദി വേള്‍ഡ് പാടുകയാണ് റിച്ചാര്‍ഡ്. അദ്ദേഹത്തിനൊപ്പം രണ്ടു യുവതികളേയും കാണാം. നിന്റെ വിജയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും നിങ്ങളാണ് ഏറ്റവും മികച്ചത് എന്നുമാണ് റിച്ചാര്‍ഡ് കാര്‍പ്പെന്റര്‍ പാടിയത്. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തിലേക്ക് ചെറിയ സമ്മാനം എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്. 

പിന്നാലെ കമന്റുമായി കീരവാണി എത്തി. ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷം കൊണ്ട് കണ്ണുനീര്‍ ഒഴുകുകയാണ്. ഏറ്റവും മികച്ച സമ്മാനം.- എന്നാണ് കീരവാണി കുറിച്ചത്. കൂടാതെ സന്തോഷം പങ്കുവച്ചുകൊണ്ട് എസ്എസ് രാജമൗലിയും കമന്റ് ചെയ്തു. ഈ ഓസ്‌കര്‍ ചടങ്ങില്‍ എല്ലാം എന്റെ സഹോദരന്‍ വളരെ ശാന്തനായി ഇരിക്കുകയായിരുന്നു. പുരസ്‌കാരം നേടിയപ്പോള്‍ പോലും തന്റെ വികാരത്തെ പുറത്തുവിട്ടില്ല. പക്ഷേ ഇത് കണ്ടതോടെ അദ്ദേഹത്തിന് കണ്ണുനീര്‍ അടക്കാനായില്ല. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും മനോഹരമായ ഓര്‍മ. വളരെ നന്ദി.- രാജമൗലി കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com