'ഒരാൾ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ്'; കുറിപ്പുമായി എലിസബത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2023 12:51 PM |
Last Updated: 18th March 2023 12:51 PM | A+A A- |

ബാലയും എലിസബത്തും/ ചിത്രം; ഫെയ്സ്ബുക്ക്
കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് നടൻ ബാല. അതിനിടെ സോഷ്യൽ മീഡിയയിൽ ചിലർ തനിക്ക് മോശം മെസേജ് അയക്കുകയാണെന്ന് പറയുകയാണ് ബാലയുടെ ഭാര്യ എലിസബത്ത്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക എന്നാണ് എലിസബത്ത് കുറിപ്പിലൂടെ ചോദിക്കുന്നത്.
ഒരാൾ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ്. നാലു ദിവസത്തിൽ രണ്ടു പേരാണ് ഇതു പോലെ പറഞ്ഞത്. ഇങ്ങനെയൊരു അവസ്ഥയിൽ ഇരിക്കുന്നവരോട് എങ്ങനെയാണ് ഇത് പറയാൻ തോന്നുന്നതെന്നും എലിസബത്ത് ചോദിച്ചു. തന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാണെന്നും എന്തെകിലും ഉണ്ടാവാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ടെന്ന് അറിയാമെന്നും എലിസബത്ത് പറയുന്നുണ്ട്. മെസേജിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്.
എലിസബത്തിന്റെ കുറിപ്പ്
ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക.ഈ ss ഇടാൻ കാരണം ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ട് ഞാൻ ഒരു 5 days ഗ്രൂപ്പ് അഡ്മിൻ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോൾ ഗ്രൂപ്പ് എന്നു പറഞ്ഞാൽ ട്രോൾ റിപ്പബ്ലിക് ഇടാൻ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിൻ ആയി നിക് ഇഷ്ടപ്പെടില്ലെകിൽ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പിൽ കയറിയതാണ്.
അവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ ഞാൻ ഉണ്ടാർന്നു അതിൽ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി msg ചെയ്തിരുന്നു അന്നു personal ആയി. ഞാൻ അതിന്റെ ss എടുത്തു ഈ പറയുന്ന ആൾക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോൾ puliku അറിയില്ല എന്നും അതിൽ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു.ഞാൻ അപ്പോൾ തന്നെ ആ ഗ്രൂപ്പിൽ നിന്നും ഇവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ നിന്നും exit അടിച്ചു. വീണ്ടും ഇതു പോലെ ഇടക്കെ callum ചെയ്യാനും അത് പോലെ insta msg ചെയ്യാനും ശ്രേമിക്കുന്നു. Reply ഇല്ല എന്നു കണ്ടപ്പോൾ എന്റെ jada കാരണം ആണ് ഞാൻ ഇപ്പോൾ കടന്നു പോകുന്ന situation അനുഭവിക്കുനെ എന്ന്.
എന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാവാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് എന്ന് അറിയാം. നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം already 100 ഫേക്ക് ഐഡി undalo.അതുപോലെ ഒരാൾ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് kanditane എന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ. ഈ 4 ദിവസത്തിൽ 2 പേരാണ് ഇതു പോലെ paragthu. ഒരാൾ ഒരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതിൽ തെറ്റു ഒന്നുല പക്ഷെ ഇങ്ങനെ ഓക്കേ അവസ്ഥയിൽ ഇരിക്കുമ്പോൾ എങ്ങനെ പറയാൻ തോന്നുന്നു.ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാൽ പിന്നെ easy ആണ് അല്ലെ കാര്യങ്ങൾ.ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാൻ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവർക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടൻ ഓക്കേ ആണ്. എല്ലാരുടെയും prayers നന്ദി.
ഈ വാര്‍ത്ത കൂടി വായിക്കൂ
പുതുമുഖ നടന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും ലിജോയും; മലൈക്കോട്ടൈ വാലിബൻ ലൊക്കേഷനിലെ വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ