'ഇത് പേയ്‌ഡ് പ്രമോഷൻ അല്ല', ടെൻഷന് മരുന്നുണ്ട്; 140 വർഷം പഴക്കം ചെന്ന ബം​ഗ്ലാവ്, അവധി ആഘോഷിച്ച് വിനീത് ശ്രീനിവാസൻ

വയനാട്ടിൽ അവധിക്കാലം ആഘോഷിച്ച് വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
വിനീത് ശ്രീനിവാസൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം

സിനിമയിൽ നിന്നും ഇടവേളയെടുത്ത് വയനാട്ടിൽ അവധി ആഘോഷിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. 
വയനാട്ടിൽ താരം താമസിച്ച പെപ്പർട്രയിൽ എന്ന റിസോട്ടിൽ നിന്നെടുത്ത ചിത്രങ്ങളും ഇൻസ്റ്റാ​ഗ്രാം വഴി പങ്കുവെച്ചു. ചിത്രങ്ങൾക്കൊപ്പം താരം എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസമായി വയനാട്ടിലെ പെപ്പർട്രയിൽ എന്ന മനോഹരമായ ഇടത്താണ് താമസിച്ചിരുന്നത്. പിരിമുറുക്കം നിറവർക്ക് ശാന്തമായി ചിലവഴിക്കാൻ പറ്റിയിടമാണ് ഇത്. ആ സ്ഥലത്തോട് തോന്നിയ ഇഷ്ടം കൊണ്ടാണ് പോസ്റ്റിടുന്നതെന്നും ഈ കുറിപ്പ് ഒരു പേയ്‌ഡ്‌ പോസ്റ്റ് അല്ലെന്നും താരം പ്രത്യേക പറയുന്നു. 

സുല്‍ത്താന്‍ബത്തേരിക്കടുത്ത് ചുള്ളിയോട്ടില്‍ മംഗളം കാർപ്പ് എസ്റ്റേറ്റിലാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 1800ൽ കോളിൻ ഓലി മക്കെൻസിയെന്ന ഒരു പ്ലാന്ററാണ് കാർപ്പ് എസ്റ്റേറ്റ് സ്ഥാപിച്ചത്. 200 ഏക്കറിലധികം വരുന്ന പ്രദേശത്ത് അദ്ദേഹം കാപ്പി, തെയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ നട്ടുപിടിപ്പിച്ചു. പിന്നീട് 1932 ഈ എസ്റ്റേറ്റ് പി.ബൽറാം കുറുപ്പ് എന്ന വ്യക്തി വാങ്ങി. ഇപ്പോള്‍ ഇവിടം വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. 

140 വർഷം പഴക്കമുള്ള പഴയ ബം​ഗ്ലാവ് എന്ന അറിയപ്പെടുന്ന ഒരു കൊളോണിയൽ ബംഗ്ലാവാണ് ഇവിടുത്തെ പ്രധാന ആർഷണം. ബം​ഗ്ലാവിനുള്ളിൽ പഴയ കൊളോണിയൽ പാരമ്പര്യത്തെ കാണിക്കുന്ന പുരാതന വസ്‌തുക്കളും ഫർണീച്ചറും സംരക്ഷിച്ച് വച്ചിട്ടുണ്ട്. ട്രീ ഹട്ടുകളാണ് മറ്റൊരു പ്രധാനകാര്യം. 40 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഈ ട്രീ ഹട്ടിലേക്ക് കാപ്പിച്ചെടികൾക്കിടയിലൂടെ യാത്ര ചെയ്യണം. ഇവിടെ ട്രക്കിങ്ങിനും അവസരമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com