ഡിലീറ്റഡ് സീനുകൾ ഉൾപ്പെടുത്തി 'പത്താൻ' ഒടിടിയിൽ; പ്രശംസിച്ചും പ്രതിഷേധിച്ചും ആരാധകർ

സമൂഹമാധ്യമങ്ങളിൽ ട്രെൻഡിം​ഗ് ആയി പത്താൻ ഓൺ പ്രൈം എന്ന ഹാഷ്ടാ​ഗ്
പത്താൻ സിനിമയിൽ നിന്ന്/ ചിത്രം ട്വിറ്റർ
പത്താൻ സിനിമയിൽ നിന്ന്/ ചിത്രം ട്വിറ്റർ

റിലീസ് ആയി 50 ദിവസത്തിനുള്ളിൽ ആ​ഗോളതലത്തിൽ 1000 കോടി ക്ലബിൽ കയറിയ ചിത്രമാണ് ഷാറൂഖ് ഖാന്റെ പത്താൻ. തിയേറ്ററുകളിൽ വലിയ വിജയമുണ്ടാക്കിയ ചിത്രം ഇന്നലെ അർധരാത്രിയോടെ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസായി.

തിയേറ്ററുകളിൽ പ്രദർശിപ്പിക്കാതിരുന്ന ചില ഡിലീറ്റഡ് സീനുകളും ഉൾക്കൊള്ളിച്ചാണ് പത്താൻ ഒടിടിയിൽ റിലീസായിരിക്കുന്നത്. അതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ആരാധകർ. സമൂഹമാധ്യമങ്ങളിൽ പത്താൻ ഓൺ പ്രൈം എന്ന ഹാഷ്ടാ​ഗ് ട്രെൻഡിം​ഗ് ആയിക്കഴിഞ്ഞു.

തിയേറ്ററുകളിൽ ഈ സീൻ നീക്കം ചെയ്‌തതിലുള്ള രോഷവും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒടിടിയിൽ റിലീസായിരിക്കുന്നത്. തിയേറ്ററിൽ കട്ട് ചെയ്‌തെങ്കിലും ഒടിടിയിൽ ഡിലീറ്റ് സീനുകൾ ഉൾക്കൊള്ളിച്ചതിനെ പ്രശംസിച്ച് നിരവധി ആരാധകർ ട്വീറ്റ് ചെയ്‌തു. ഡിലീറ്റഡ് സീനുകൾ കൂടി ഉൾപ്പെടുത്തി ചിത്രം ഒന്നുകൂടി കണ്ടപ്പോൾ അത് മികച്ച അനുഭവമായിരുന്നുവെന്നാണ് ഒരു ട്വീറ്റ്. ഷാറൂഖ് ഖാനും ഭുവൻ ബാമും ചേർന്നാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. 

ജനുവരി 25 നായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്‌തത്. സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. നാല് വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ ഷാറൂഖ് ഖാന്റെ പത്താൻ ആദിത്യ ചോപ്രയുടെ സ്‌പൈ യൂണിവേഴ്സാണ് നിർമിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ ആണ് നായിക. ജോൺ ഏബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com