'അവൾ സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി, എന്റെ ചെവിയില്‍ ബിയര്‍ ഒഴിച്ചു'; നടി അനിക വിക്രമനെതിരെ മുൻ കാമുകൻ

'അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു'
അനിക വിക്രമൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം
അനിക വിക്രമൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
2 min read

ദിവസങ്ങൾക്കു മുൻപാണ് തന്റെ മുൻ കാമുകനിൽ നിന്ന് ഏൽക്കേണ്ടി വന്ന ക്രൂര പീഡനത്തെക്കുറിച്ച് നടി അനിക വിക്രമൻ തുറന്നു പറഞ്ഞത്. മർദനമേറ്റതിന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്. ഇപ്പോൾ സംഭവത്തിൽ മറുവാദവുമായി നടിയുടെ മുൻകാമുകൻ അനൂപ് പിള്ള രം​ഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണ് ഇത് എന്നാണ് അനൂപ് പറയുന്നത്. മദ്യ ലഹരിയിൽ അനിക സ്വയം മുറിവേൽപ്പിച്ചു എന്നാണ് അനൂപിന്റെ വാദം. 

45കാരനായ അനൂപ് പിള്ള വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ബിസിനസുകാരനായ ഇയാൾ 2016ലാണ് അനികയെ പരിചയപ്പെടുത്തുന്നത്. രണ്ടു വർഷത്തെ ഡേറ്റിങ്ങിനുശേഷം ഒന്നിച്ച് താമസിക്കാൻ തുടങ്ങി. ഇന്ത്യയില്‍ ആയിരുന്നപ്പോഴെല്ലാം അവള്‍ എന്നോടൊപ്പം താമസിച്ചു, ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍, അവരുടെ ആവശ്യപ്രകാരം ഞാന്‍ അനിക്കക്കായി ഒരു ആല്‍ബം നിര്‍മ്മിച്ച് നല്‍കി. കന എന്നായിരുന്നു ആൽബത്തിന്റെ പേര്. എന്നാൽ ഇതിലൂടെ പ്രതീക്ഷിച്ച പ്രശസ്തി അവൾക്ക് ലഭിച്ചില്ലെന്നും അനൂപ് പിള്ള പറയുന്നു. 

താനുമായി റിലേഷൻഷിപ്പിലായിരിക്കുമ്പോഴും അനിക്കയ്ക്ക് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. അവസാന കാമുകന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു ഛായാഗ്രാഹകനായിരുന്നു. അവള്‍ക്കായി ഒരു സിനിമ നിര്‍മ്മിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു ഈ ബന്ധമെന്നും എന്നാൽ അയാളുടെ കയ്യിൽ പണമില്ലെന്ന് അറിഞ്ഞതോടെ അത് അവസാനിപ്പിച്ചെന്നും അനൂപ് കൂട്ടിച്ചേർത്തു. 

അനികയ്ക്ക് താൻ ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്. പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് അനിക തന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ താൻ ബന്ധത്തിൽ നിന്ന് പിൻമാറിയെന്നും അനൂപ് വ്യക്തമാക്കുന്നത്. അനിക തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് ഇയാൾ പറയുന്നത്. അനീക്ക തന്നെ അടിച്ചതിനെത്തുടര്‍ന്ന് ചെവിയുടെ കര്‍ണപടലം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് താന്‍ വിദേശത്തേക്ക് പോയെന്നും അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്നുമാണ് അനൂപ് പറയുന്നത്. എന്നാൽ ചെന്നൈയിലെ സ്വന്തം ഫ്ളാറ്റ് ഒഴിഞ്ഞ് ബെം​ഗളൂരിലെ തന്റെ ഫ്ലാറ്റിലേക്ക് അനിക താമസം മാറ്റിയെന്നും പല പ്രാവശ്യം പറഞ്ഞിട്ടും ഒഴിയാൻ കൂട്ടാക്കിയില്ലെന്നുമാണ് അനൂപ് ആരോപിക്കുന്നത്. 

സംഭവം നടന്നെന്ന് പറയപ്പെടുന്ന ദിവസം, ജനുവരി 28 ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു. ഞാന്‍ ഫ്രീയാണ് ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി. എന്റെ ചെവിയില്‍ ബിയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.- അനൂപ് പറഞ്ഞു. 

അനികയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് തനിക്കെതിരെ കേസെടുത്തത്. അനിക്കയുമായുള്ള ലക്ഷങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് രേഖകളും ഹാജരാക്കിയതിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും ഇയാൾ പറയുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം തനിക്കെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് തുറന്നു പറയുന്നതെന്നും അനൂപ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com