'ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നവര്‍ക്ക് നന്ദി പറയണം'; അജിത്തിന് പിറന്നാള്‍ ആശംസകളുമായി മഞ്ജു

അജിത് തന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നു എന്നാണ് മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്
അജിത്തും മഞ്ജു വാര്യരും/ ഫെയ്സ്ബുക്ക്
അജിത്തും മഞ്ജു വാര്യരും/ ഫെയ്സ്ബുക്ക്
Updated on
1 min read

മിഴ് സൂപ്പര്‍താരം അജിത് 52ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഇപ്പോള്‍ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. അജിത് തന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നു എന്നാണ് മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 

നമ്മുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവര്‍ക്ക് നന്ദി പറയാന്‍ സമയം കണ്ടെത്തണം. കൂടിക്കാഴ്ചയ്ക്കും കേട്ടിരുന്നതിനും പ്രചോദനത്തിനും നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ സാര്‍.- മഞ്ജു കുറിച്ചു. അജിത്തിനൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അജിത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം തുനിവില്‍ മഞ്ജു ആണ് നായികയായി എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അജിത്തിനൊപ്പം താരം ടൂവിലര്‍ റൈഡ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആ യാത്രയ്ക്ക് ശേഷം ബൈക്കുകളോട് ഇഷ്ടം തോന്നിയ മഞ്ജു ലൈസന്‍സ് എടുക്കുകയും ബിഎംഡബ്ല്യുവിന്റെ ടൂവിലര്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya, Karuppu
Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com