'ഇത് മറ്റൊരു കേരള സ്റ്റോറി', പള്ളി കമ്മിറ്റി നടത്തിയ ഹിന്ദു വിവാഹത്തിന്റെ വിഡിയോ പങ്കുവെച്ച് എആർ റഹ്‌മാൻ

മലയാളികളുടെ മതസൗഹാർദം തെളിയിക്കുന്ന വിഡിയോ പങ്കുവെച്ച് എആർ റഹ്‌മാൻ
എആർ റഹ്‌മാൻ, വിവാഹ വിഡിയോ സ്ക്രീൻഷോട്ട്
എആർ റഹ്‌മാൻ, വിവാഹ വിഡിയോ സ്ക്രീൻഷോട്ട്

'ദി കേരള സ്റ്റോറി'യുമായി ബന്ധപ്പെട്ട വിവാഹങ്ങൾക്കിടെ ചേരാവള്ളി മുസ്ലിം ജമാഅത്ത് 2020ൽ നടത്തിക്കൊടുത്ത ഹിന്ദു വിവാഹത്തിന്റെ വിഡിയോ പങ്കുവെച്ച് എആർ റഹ്‌മാൻ. 'മനുഷ്യസ്നേഹം എന്നത് ഉപാധികളില്ലാത്തതും സ്വന്തനപ്പെടുത്തുന്നതുമാണ്. അഭിനന്ദങ്ങൾ' എന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
 
2020 ജനുവരി 19 നായിരുന്നു കായംകുളം ചേരാവള്ളി മസ്ജിദിന് സമീപം താമസിച്ചിരുന്ന പരേതനായ അശോകൻറെയും ബിന്ദുവിൻറെയും മകളായ അഞ്ജുവിൻറെ വിവാഹം പള്ളി കമ്മിറ്റി ഏറ്റെടുത്തു നടത്തിയത്. 2019 ൽ ഹൃദയാഘാതത്തെ തുടർന്ന് അശോകൻ മരണപ്പെട്ടിരുന്നു. മൂത്ത മകളായ അഞ്ജുവിൻറെ വിവാഹം നടത്താൻ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. 

ഹൈന്ദവാചാരപ്രകാരമായിരുന്നു അ‍ഞ്ജുവിന്റെ വിവാഹം നടത്തിയത്. ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ജമാഅത്ത് ആണ് ഒരുക്കിയത്. പള്ളിക്കമ്മറ്റിയുടെ ലെറ്റർ പാഡിലായിരുന്നു പ്രത്യേക വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത്. പത്ത് പവൻ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവൻ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിച്ചത്. പുറമെ വരന്റെയും വധുവിന്റെയും പേരിൽ രണ്ട് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു കമ്മിറ്റി. വിവാദങ്ങൾക്കൊടുവിൽ നാളെയാണ് കേരള സ്റ്റോറി റിലീസ് ചെയ്യുന്നത്.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com