അരിക്കൊമ്പന്റെ ജീവിതം സിനിമയാവുന്നു, സംവിധാനം സാജിദ് യാഹിയ

ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്
അരിക്കൊമ്പൻ പോസ്റ്റർ
അരിക്കൊമ്പൻ പോസ്റ്റർ

ചിന്നക്കനാലിൽ അക്രമം വിതച്ചതിനെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ജീവിതം ബി​ഗ് സ്ക്രീനിലാണ്. അരിക്കൊമ്പൻ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി. 

അപ്പോ നമ്മുക്ക് ഒരു ഒന്നൊന്നര ചോദ്യം ഉണ്ടെന്ന് പറഞ്ഞേക്ക്. നീതിയാണ് ഭൂമിയിലെ ഏറ്റവും ശക്തി. എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ പുറത്തിറക്കിയത്. ഒരുപിടിയാനയേയും കുട്ടിയാനയേയുമാണ് പോസ്റ്ററിൽ കാണുന്നത്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്നതായിരിക്കും ചിത്രം എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

അരിക്കൊമ്പനെ അതിന്റെ ആവാസവ്യവസ്ഥയിൽ നിന്ന് മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ആനയെ അതിന്റെ കുടുംബത്തിൽ നിന്ന് അകറ്റി എന്ന തരത്തിൽ പ്രചാരണങ്ങളുണുണ്ടായിരുന്നു. അരിക്കൊമ്പൻ വാർത്തകൾ നിറയുന്നതിനിടെയാണ് സിനിമ പ്രഖ്യാപിച്ചത്.

എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com