

മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സിനിമാതാരങ്ങൾ ഉൾപ്പടെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞു തുടങ്ങി. നടൻ ടിനി ടോമിന്റെ വാക്കുകൾ വലിയ വിവാദമായിരുന്നു. മകന് സിനിമയിലേക്ക് അവസരം ലഭിച്ചിട്ടും ലഹരിയേക്കുറിച്ചുള്ള പേടിയിൽ വേണ്ടെന്നുവച്ചു എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ ടിനി ടോമിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാൻ പറഞ്ഞത്. 'ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കിൽ അവൻ ഉപയോഗിക്കില്ല.- ധ്യാൻ പറഞ്ഞു.
എന്നാൽ സിനിമയിൽ ലഹരിഉപയോഗിക്കുന്നവരുണ്ടെന്നും താരം വെളിപ്പെടുത്തി. ലഹരി ഉപയോഗം സിനിമയിലുണ്ട്. എന്നാല്‍ എല്ലാ സെറ്റില്‍ ഉണ്ടെന്ന് പറയാനാവില്ല. സിനിമയ്ക്ക് അകത്തു മാത്രമല്ല. ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. കാരവാനില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടുണ്ട്. ഞാന്‍ നേരിട്ട് ഇത് കണ്ടിട്ടില്ല.- ധ്യാൻ പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ നടപടിയെടുക്കണമെന്നും താരം പറഞ്ഞു.
മകന് സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരിഉപയോഗത്തെക്കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചു എന്നാണ് ടിനി ടോം പറഞ്ഞത്. സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസിലാണ് കുട്ടികൾ വഴിതെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ.- ടിനി ടോം പറഞ്ഞു. ലഹരിക്ക് അടിമയായ നടനെ അടുത്തിടെ കണ്ടെന്നും അയാളുടെ പല്ല് പൊടിഞ്ഞു തുടങ്ങിയെന്നും ടിനി പറഞ്ഞിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates