''രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു, ഇനി കേരളം കൂടി''; കോൺ​ഗ്രസ് മുന്നേറ്റത്തിൽ ഹരീഷ് പേരടി

രാഹുൽ ​ഗാന്ധിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി
രാഹുൽ ​ഗാന്ധി ഡി കെ ശിവകുമാറിനൊപ്പം, ഹരീഷ് പേരടി/ ഫെയ്‌സ്‌ബുക്ക്
രാഹുൽ ​ഗാന്ധി ഡി കെ ശിവകുമാറിനൊപ്പം, ഹരീഷ് പേരടി/ ഫെയ്‌സ്‌ബുക്ക്

ർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും ഇനി കേരളവും ജനാധിപത്യവൽക്കരിക്കണമെന്നും ഹരീഷ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. 

'രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു...അഭിവാദ്യങ്ങൾ..സൗത്ത് ഇൻഡ്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കേണ്ടതുണ്ട്.ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്...ആശംസകൾ..' എന്ന് ഹരീഷ് പേരടി കുറിച്ചു.

കർണാടകയിൽ ആകെയുള്ള 224 സീറ്റിൽ 137 സീറ്റും കോൺഗ്രസ് നേടി. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് നേട്ടമുണ്ടാക്കാനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്കു നഷ്ടമായി. മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കർണാടകയിൽ തുടർഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടിയാണ് കർണാടക തെരഞ്ഞെടുപ്പു ഫലം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ പാർട്ടിക്കായില്ല. കേവല ഭൂരിപക്ഷം കടന്നു മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നിലേക്കു പോയില്ല. കാലാവധി തീർന്ന നിയമസഭയിൽ ബിജെപിക്ക് 120 സീറ്റാണ് ഉണ്ടായിരുന്നത്. കോൺഗ്രസിന് 69ഉം ജെഡിഎസിന് 32ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com