ആദ്യമായി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിം. 'ഞങ്ങളുടെ രാജകുമാരൻ' എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയത്. മാതൃ ദിനത്തിൽ കുഞ്ഞിനൊപ്പമുള്ള ചിത്രം ഷംന പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകർ കമന്റു ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രം താരം പങ്കുവെച്ചത്.
ഹംദാൻ എന്ന പേരെഴുതിയ ഉടുപ്പിട്ട കുഞ്ഞിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഷംനയും ഭർത്താവ് ഷാദിനിയുമാണ് ചിത്രത്തിൽ. 2022 ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ്. ഏപ്രിൽ നാലിനായിരുന്നു ഇരുവർക്കും കുഞ്ഞു ജനിച്ചത്.
കണ്ണൂർ സ്വദേശിയായ ഷംന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നാലെ അന്യഭാഷകളിലും സജീവമായി. നാനി നായകനായ 'ദസറ'യിലാണ് ഷംന ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക