'കൊമേഴ്സ് പരീക്ഷ കഴിഞ്ഞ് ഞാൻ കരയുകയായിരുന്നു, തോൽക്കുമെന്ന് കരുതി'; പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി ഹൻസിക

കൊമേഴ്സ് പരീക്ഷ കഴിഞ്ഞെത്തിയപ്പോൾ താൻ കരഞ്ഞെന്നും അത്ര അധികം ബുദ്ധിമുട്ടേറിയതായിരുന്നു പരീക്ഷ എന്നുമാണ് താരം പറഞ്ഞത്
ഹൻസിക കൃഷ്ണ/ചിത്രം: ഇൻസ്റ്റ​ഗ്രാം
ഹൻസിക കൃഷ്ണ/ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണ. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പരീക്ഷാ ഫലത്തെക്കുറിച്ച് ഹൻസിക പറഞ്ഞത്. ഐസിഎസ്ഇ സിലബസിൽ പഠിച്ചിരുന്ന ഹൻസികയ്ക്ക് പ്ലസ് ടുവിന്  78 ശതമാനം മാർക്കാണ് ലഭിച്ചത്. ഇം​ഗ്ലീഷിനാണ് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചത്. 92 ശതമാനം. സമ്മർദ്ദത്തിലായിരുന്നെന്നും തോൽക്കുമെന്നു പോലും വിചാരിച്ചിരുന്നതായും ഹൻസിക പറയുന്നു. 

പ്ലസ് ടുവിന് കൊമേഴ്‌സ് ആയിരുന്നു ഹൻസികയുടെ ഐച്ഛിക വിഷയം. കൊമേഴ്സ് പരീക്ഷ കഴിഞ്ഞെത്തിയപ്പോൾ താൻ കരഞ്ഞെന്നും അത്ര അധികം ബുദ്ധിമുട്ടേറിയതായിരുന്നു പരീക്ഷ എന്നുമാണ് താരം പറഞ്ഞത്.‘എനിക്ക് ഇത്ര മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പരീക്ഷ എങ്ങനെ എഴുതിയെന്നുപോലും അറിയില്ല. ചിലപ്പോൾ നമ്മൾ പ്രതീക്ഷിച്ച മാർക്കിനേക്കാൾ കുറവാണ് കിട്ടുന്നതെങ്കിൽ ഒരുപാട് വിഷമം വരും. അതിൽ കൂടുതലാണെങ്കിൽ സന്തോഷവും. പക്ഷേ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കൊമേഴ്സ് പരീക്ഷ കഴിഞ്ഞ ശേഷം ഞാൻ കരഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടമുള്ള വിഷയമായിരുന്നു. പക്ഷേ ആ പരീക്ഷ അതി കഠിനമായിരുന്നു.- ഹൻസിക പറഞ്ഞു. 

പരീക്ഷഫലം വരും എന്ന് അറിഞ്ഞതുമുതൽ താൻ സമ്മർദ്ദത്തിലായിരുന്നു എന്നാണ് ഹൻസിക പറയുന്നത്. താൻ വിചാരിച്ച പോലെ മികച്ചരീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ഹൻസിക പറഞ്ഞു. എന്നാൽ പരീക്ഷയിൽ കൂടുതൽ മാർക്ക് കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാരണമായി കാണുന്നില്ല എന്നും പറയുന്നുണ്ട്. പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയവരെ ആശ്വസിപ്പിക്കാനും ഹൻസിക മറന്നില്ല. സ്കൂൾ കാലഘട്ടം അവസാനിക്കുന്നതിലുള്ള വിഷമവും താരപുത്രി പങ്കുവച്ചു. പരീക്ഷ ഫലം വന്നതിന്റെ ആശ്വാസത്തിൽ ഒരു യാത്ര പോകാൻ ഒരുങ്ങുകയാണെന്നും ഹൻസിക പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER