ഐറിഷ് താരം റേ സ്റ്റീവൻസൺ (58) അന്തരിച്ചു. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ വോൾസ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരം എസ് എസ് രാജമൗലിയുടെ ആർആർആറിലെ ഗവർണർ കഥാപാത്രമായ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച് ഇന്ത്യൻ ആരാധകരെയും സ്വന്തമാക്കി. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നെന്നാണ് വിവരം. ഞായറാഴ്ചയായിരുന്നു അന്ത്യം.
തൊണ്ണൂറുകളുടെ തുടക്കം മുതൽ അഭിനയത്തിൽ സജീവമായ റേ സ്റ്റീവൻസൺ അഭിനയിച്ച ദി തിയറി ഓഫ് ഫ്ലൈറ്റ് (1998) ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം. പണിഷർ: വാർ സോണിലെയും മാർവെലിൻറെ തോർ സിനിമകളിലെയും റേ സ്റ്റീവൻസണിൻറെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ആർആർആറിനു ശേഷം ആക്സിഡൻറ് മാൻ: ഹിറ്റ്മാൻസ് ഹോളിഡേ എന്ന ചിത്രത്തിൽ അഭിനയിച്ച റേ 1242: ഗേറ്റ്‍വേ ടു ദി വെസ്റ്റ് എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. താരത്തിന്റെ പിആർഒ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.
"ഞെട്ടിപ്പിക്കുന്നത്... ഈ വാർത്ത വിശ്വസിക്കാനാവുന്നില്ല. റേ സെറ്റുകളിലേക്ക് അദ്ദേഹത്തോടൊപ്പം വളരെയധികം ഊർജ്ജവും ഉന്മേഷവും കൊണ്ടുവന്നിരുന്ന താരമാണ്, അതൊരു പകർച്ചവ്യാധിയായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് വളരെ സന്തോഷം നൽകുന്നതായിരുന്നു. എന്റെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു", റേ സ്റ്റീവൻസണിന്റെ ചിത്രത്തോടൊപ്പം രാജമൗലി കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക