

നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ആദ്യ ഭാര്യ രജോഷി ബറുവ സമൂഹമാധ്യമങ്ങിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ് ചർച്ചയാകുന്നു. അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ റുപാലി ബറുവയെയാണ് വിവാഹം ചെയ്തത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. മനസിനേറ്റ മുറിവിനെ കുറിച്ചാണ് ഒരു കുറിപ്പിൽ പറയുന്നത്. 
'ജീവിതത്തിലെ ശരിയായ ഒരു ആൾ ഒരിക്കലും നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന് ചോദിക്കില്ല. നിങ്ങൾ വേദനിപ്പിക്കുമെന്ന് അറിയാവുന്ന കാര്യങ്ങൾ അവർ ഒരിക്കലും ചെയ്യില്ല. അത് ഓർക്കുക.'
'അമിതചിന്തയും സംശയവും മനസിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തയാണ്, സ്വയം അനുഗ്രഹിച്ചു തുടങ്ങേണ്ട സമയമാണ്. നിങ്ങൾ അത് അർഹിക്കുന്നു'. എന്നായിരുന്നു രണ്ടാമത്തെ കുറിപ്പ്.
ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തും സജീവമാണ് താരം. ആശിഷ് വിദ്യാർഥി ആൻഡ് അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ് രജോഷി. അർത്ത് വിദ്യാർഥി ഏകമകനാണ്. മകൻ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്. രജോഷി ബറുവയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുൻപേ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായതെന്നും രണ്ടാം വിവാഹത്തിന് മകന്റെ അനുവാദം ഉണ്ടായിരുന്നുമാണ് റിപ്പോർട്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
