'ഈ ഡയലോഗ് ഞാൻ പറയില്ല', ലൊക്കേഷനില്‍ വന്ന് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു'; ജോയ് മാത്യുവിന് എതിരെ ബൈനറി അണിയറപ്രവർത്തകൾ

സ്ക്രിപ്റ്റ് വലിച്ചെറിയുകയും കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നുമാണ് ആരോപണം
ബൈനറി പോസ്റ്റർ, ജോയ് മാത്യുവും സംവിധായകൻ ജാസിക് അലിയും/ ഫെയ്സ്ബുക്ക്
ബൈനറി പോസ്റ്റർ, ജോയ് മാത്യുവും സംവിധായകൻ ജാസിക് അലിയും/ ഫെയ്സ്ബുക്ക്

ടൻ ജോയ് മാത്യുവിന് എതിരെ രൂക്ഷ വിമർശനവുമായി ബൈനറി സിനിമയുടെ അണിയറ പ്രവർത്തകർ. പ്രതിഫലം മുഴുവൻ വാങ്ങിയിട്ട് സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ലെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ജാസിക് അലി, സഹനിര്‍മ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജോയ് മാത്യു സിനിമയുടെ ലൊക്കേഷനിൽ എത്തി മോശമായി പെരുമാറിയെന്നും അവർ പറഞ്ഞു. സ്ക്രിപ്റ്റ് വലിച്ചെറിയുകയും കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നുമാണ് ആരോപണം.

രണ്ടാം ഷെഡ്യൂളില്‍ സിനിമ മുടങ്ങുന്ന ഒരു അവസ്ഥ വന്നു. ആദ്യത്തെ നിര്‍മ്മാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോള്‍ കൊള്ളാം, നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ ലൊക്കേഷനില്‍ വന്നിട്ട് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു. എനിക്ക് ചെയ്യാന്‍ പറ്റില്ല, ഈ ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ല, മാറ്റിയെഴുതണം എന്ന് പറഞ്ഞു. എട്ടൊന്‍പത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അനീഷ് രവിയും കൈലാഷും ചേര്‍ന്നാണ് തിരക്കഥ തിരുത്തി എഴുതിയത്. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസമാണ്. സാമ്പാറിന്‍റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു. ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോ, എനിക്കറിയില്ല.- രാജേഷ് ബാബു പറഞ്ഞു. 

ജോയ് മാത്യു പ്രൊമോഷനില്‍  സഹകരിക്കാത്തതിനെക്കുറിച്ച് താൻ പോസ്റ്റിട്ടിരുന്നെന്നും എന്നാൽ എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ജോയ് മാത്യു തന്‍റെ വാക്കുകള്‍ക്ക് ഒരു പ്രതികരണവും നല്‍കിയില്ലെന്നുമാണ് സംവിധായകൻ പറയുന്നത്. ഷിജോയ് വര്‍ഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്. അവരും പ്രൊമോഷനില്‍ സഹകരിച്ചില്ല. മുഴുവന്‍ പ്രതിഫലവും വാങ്ങിയിട്ടാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ വരില്ല.- ജാസിക് അലി വ്യക്തമാക്കി. സിനിമയില്‍ അഭിനയിച്ചവരൊന്നും ബാങ്കബിള്‍ ആര്‍ട്ടിസ്റ്റുകളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രൊമോട്ട് ചെയ്യുക എന്നത്. എന്നാൽ അത് ഉണ്ടായില്ലെന്നും രാജേഷ് ബാബു കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com